അപകടകരമായ അടിയൊഴുക്കുകള്‍ സമ്പദ് വ്യവസ്ഥകളെ കടപുഴക്കും

അപകടകരമായ അടിയൊഴുക്കുകള്‍ സമ്പദ് വ്യവസ്ഥകളെ കടപുഴക്കും

പത്തു വര്‍ഷം മുമ്പത്തെ സാമ്പത്തികമാന്ദ്യത്തെക്കുറിച്ചു നടത്തിയ സമഗ്രപഠനം നല്‍കുന്ന സുപ്രധാന മുന്നറിയിപ്പ്

സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ലോകസാമ്പത്തികരംഗത്തിന് അതിസങ്കീര്‍ണമായ അപകടങ്ങളെയാണ് നേരിടേണ്ടി വരുന്നതെന്ന് രാജ്യന്തര നാണ്യനിധി (ഐഎംഎഫ്) പറയുന്നു. 2008 ലെ ആഗോളമാന്ദ്യകാലത്തെ സാഹചര്യത്തെ അപേക്ഷിച്ച് ബാങ്കിംഗ് മേഖല ഏറെ സുരക്ഷിതമാണെങ്കിലും പുതിയ ലോകത്തും വലിയ അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുവെന്ന് ഐഎംഎഫ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട സാമ്പത്തിക സുസ്ഥിര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

വ്യാപാര സംഘര്‍ഷങ്ങള്‍ വളരുകയാണെന്നും അസമത്വം ഉയരുകയാണെന്നും വ്യാപാര യുദ്ധത്തിലേയ്ക്ക് ഇനിയും അടുക്കുന്നത് ആഗോള വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്നും ഐഎംഎഫ് നിരീക്ഷിക്കുന്നു. ഇതിനുപുറമെ, ബ്രെക്‌സിറ്റ് പോലെയുള്ള ഭീഷണികള്‍, വിപണിയുടെ വികാരത്തിനു പ്രതികൂലമായിരിക്കും. ബ്രെക്‌സിറ്റില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍യൂണിയനില്‍ നിന്നും വേര്‍പിരിയുന്നത് നോ ഡീല്‍ കരാറുമായാണെങ്കില്‍ യൂറോപ്യന്‍ ഓഹരിവിപണികളില്‍ അതു തകരാറുണ്ടാക്കുമെന്ന് ഐഎംഎഫ് പറയുന്നു.

ഓഹരിവിപണികളിലേക്കുള്ള പണത്തിന്റെ സുഗമമായ ഒഴുക്കിനെ അതു ബാധിക്കും. ബ്രിട്ടണ്‍, വളര്‍ച്ചാപ്രവചനം രണ്ട് വര്‍ഷം കൊണ്ട് 0.1 പോയിന്റ് കുറച്ചു. യഥാക്രമം 1.3 ശതമാനവും 1.2 ശതമാനവുമായാണിത് കുറഞ്ഞത്. ജീവിത നിലവാരം ചുരുങ്ങാനുള്ള കാരണമാകുന്നത്, ഉപഭോക്തൃ ചെലവും ബ്രെക്‌സിറ്റിനെ കുറിച്ചുള്ള അനിശ്ചിതത്വവും മൃദുനിക്ഷേപത്തിലേക്ക് നയിക്കുന്നതാണു കാരണമെന്നാണ് ഒഇസിഡി പറയുന്നത്. ബ്രെക്‌സിറ്റിനു ശേഷം നിലവിലെ ബന്ധങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ തങ്ങളുടെ കൂടി താല്‍പര്യത്തിനു വിധേയമായിരിക്കണമെന്നാണ് അവരുടെ ആവശ്യം.

കൂടുതല്‍ പണസമാഹരണത്തിന് ആവശ്യമാണെങ്കില്‍ കൂടുതല്‍ കടപ്പത്രങ്ങളിറക്കാന്‍ ഐഎംഎഫ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു നിര്‍ദേശം നല്‍കി ഐഎംഎഫിന്റെ കണക്കുകള്‍ പ്രകാരം, ബ്രിട്ടണ്‍ ഇപ്പോള്‍ ചരിത്രപരമായ ദശാസന്ധിയിലാണ്. ദുര്‍ബ്ബലമായ ധനകാര്യവും ഭാരിച്ച കടബാധ്യതയും കുറഞ്ഞ ആസ്തിമൂല്യവുമാണ് ഇപ്പോള്‍ രാജ്യത്തെ സമ്പത്തികവ്യവഹാരം. 1980 കളിലും 1990 കളിലും നടപ്പാക്കിയ സ്വകാര്യവല്‍ക്കരണത്തിലൂടെ ബ്രിട്ടണ്‍ പല ആസ്തികളും വിറ്റഴിച്ചു, മാത്രമല്ല, എണ്ണ വരുമാനത്തില്‍ നിന്നും സ്വതന്ത്രനിധി സമ്പാദിക്കാനും രാജ്യത്തിനായില്ല.

സര്‍ക്കാരുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഐഎംഎഫ് ആവിഷ്‌കരിക്കുന്ന പരിപാടികളില്‍ അടിസ്ഥാനപരമായ സാമ്പത്തിക ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ്. സാമ്പത്തിക ഉത്തേജനപദ്ധതികള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ യുഎസിന്റെ വളര്‍ച്ച ഇടിയാന്‍ ആരംഭിച്ചു. ചൈനയുടെ വളര്‍ച്ച അടുത്ത വര്‍ഷത്തോടെ 100 ശതമാനം പോയിന്റായി കുറഞ്ഞുവരാന്‍ സാധ്യതയുണ്ടെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി.

ചൈന ഇനിയും ചുങ്കം വര്‍ധിപ്പിക്കുകയാണെങ്കില്‍ തകര്‍ച്ച യാഥാര്‍ത്ഥ്യമാകും. ചൈനയിലെ സമീപകാല കറന്‍സി മൂല്യശേഷണത്തില്‍ അമേരിക്ക സംശയാലുക്കളാണ്. ഡോളറിനെതിരേയുള്ള ഗൂഢാലോചനയായാണ് അവര്‍ ഇതിനെ ചിത്രീകരിക്കുന്നത്. ഒരു അയവുള്ള എക്‌സ്‌ചേഞ്ച് റേറ്റ് കാലത്ത്, ഉപഭോക്തൃചെലവിലുണ്ടാകുന്ന വര്‍ദ്ധന രാജ്യത്തു വന്‍തോതില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉയര്‍ത്തുകയും ചെയ്യും.

2018 ന്റെ വളര്‍ച്ചാ അനുമാനത്തില്‍ വായാപാരയുദ്ധം ആഘാതം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുമ്പു പ്രവചിച്ചിരുന്ന 2.2 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറഞ്ഞു. അമേരിക്കന്‍ ഓഹരിവിപണി നാസ്ഡാക്കില്‍ 0.7 ശതമാനം വളര്‍ച്ച താഴ്ന്ന് 7,735.95 ല്‍ അവസാനിച്ചു. എന്നാല്‍, നൈജീരിയ 2018ലെ 1.9 ശതമാനത്തില്‍ നിന്ന് ഉയര്‍ന്ന് 2019 ല്‍ 2.3 ശതമാനമായിരിക്കുമെന്നും ദക്ഷിണാഫ്രിക്കയും, അംഗോളയും യഥാക്രമം 0.8 ശതമാനത്തില്‍ നിന്ന് 1.4 ശതമാനമായും 1.1 ശതമാനത്തില്‍ നിന്ന് 3.1 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയുടെ തിരിച്ചുകയറ്റത്തില്‍ എല്ലാം കീഴ്‌മേല്‍ മറിയുന്നു. ഈ പരിധിവരെ മാത്രമേ പൊതുമേഖലയുടെ വായ്പാഭാരം പ്രശ്‌നമാകുന്നുള്ളൂ. നികുതി വെട്ടിക്കുറച്ചും ചെലവ് വര്‍ധിപ്പിച്ചും കൊണ്ട് മാന്ദ്യത്തിന്റെ ആഘാതം പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു.

വ്യവസായവല്‍കൃത രാജ്യങ്ങളില്‍ പോര്‍ട്ടുഗല്‍ മാത്രമാണ് മൊത്തം ആസ്തിമൂല്യം കുറഞ്ഞ രാജ്യം. ഭാവിയില്‍ ബ്രിട്ടണ്‍ കൂടുതല്‍ നികുതികള്‍ ചുമത്തണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. കാരണം സര്‍ക്കാര്‍ ആസ്തി വളര്‍ച്ച സമ്പദ്ഘടനയ്ക്ക് അത്രത്തോളം പിന്തുണ നല്‍കില്ല. ആഗോള സാമ്പത്തികസാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി 24 മണിക്കൂറിനുള്ളില്‍ ഐഎംഎഫ് സാമ്പത്തിക സുസ്ഥിര റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് രണ്ടാം തവണയാണ്.

അടുത്തവര്‍ഷത്തേക്കുള്ള എല്ലാ വളര്‍ച്ചാ പ്രവചനങ്ങളും തിങ്കളാഴ്ച്ചയോടെ ഐഎംഎഫ് തരംതാഴ്ത്തിയിരുന്നു. പുതിയതായി ഉണ്ടായിരിക്കുന്ന വ്യാപാര തടസങ്ങളെ പഴിചാരിക്കൊണ്ടാണിത്. 2008ലെ മാന്ദ്യത്തിനു പിന്നാലെ ഏര്‍പ്പെടുത്തിയ ബാങ്കിംഗ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാരുകള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മാന്ദ്യത്തിലേക്കു നയിച്ച സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായിരുന്നു നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നത്.

ഇത്തരം സാമ്പത്തിക പരിഷ്‌കരണനടപടികള്‍ ബാങ്കിംഗ് സമ്പ്രദായം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണെങ്കിലും ബാങ്കുകളില്‍ നിന്ന് എടുത്തു മാറ്റി എടുത്തു മാറ്റപ്പെട്ട നിയന്ത്രണചട്ടങ്ങള്‍ ബാങ്കേതര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഐഎംഎഫ് വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്റര്‍മാരുടെ അലംഭാവത്തിനും അന്താരാഷ്ട്ര കരാറുകള്‍ക്കുമെതിരേയുള്ള തിരിച്ചടിയാണ് മുന്നറിയിപ്പ്. സാമ്പത്തികമാന്ദ്യത്തിനു ശേഷം ആഗോള സ്വകാര്യ ബാങ്കുകള്‍ക്കുണ്ടായ വളര്‍ച്ച ഭീതിപ്പെടുത്തുന്നതും വലിയ പിഴവുമാണെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. ആഗോള സാമ്പത്തിക സുസ്ഥിരതാ റിപ്പോര്‍ട്ടിലും ഇതിന്റെ അനുരണനങ്ങള്‍ കേള്‍ക്കാം. റെഗുലേറ്റര്‍മാരുടെ അലംഭാവത്തിനും അന്താരാഷ്ട്ര കരാറുകള്‍ക്കുമെതിരേയുള്ള തിരിച്ചടിയാണ് മുന്നറിയിപ്പ്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിനകം തന്നെ ചെറിയ സ്ഥാപനങ്ങള്‍ക്കായുള്ള ബാങ്കിംഗ് നിയമങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. അവ ബിസിനസില്‍ ഇറക്കാനുള്ള ബാങ്ക് വായ്പകള്‍ തടഞ്ഞു വെക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. ഓഹരിനിക്ഷേപകര്‍ക്ക് ഐഎംഎഫ് മുന്നറിയിപ്പു നല്‍കി. വിപണിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് കേന്ദ്രബാങ്കുകള്‍ ഉത്തേജകപദ്ധതികള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു. പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനും കടപ്പത്രങ്ങള്‍ തിരികെ വിളിക്കാനുമാണ് ശ്രമിച്ചത്. ഇത് വിപണിയെ തകര്‍ക്കുമെന്ന് ഐഎംഎഫ് ആശങ്കപ്പെട്ടു. കേന്ദ്രബാങ്കുകള്‍ വളര്‍ച്ചയെപറ്റി പറയുമ്പോള്‍ത്തന്നെ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നിരുന്നു. ഒരു ദശകത്തിനിടെ ആദ്യമായി ലോക സാമ്പത്തികരംഗം നേരിട്ട ഏറ്റവും വലിയ അപകടസാധ്യതകള്‍ മന്ദഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവുമാണ്.

ഇറ്റാലിയന്‍ സര്‍ക്കാര്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആശങ്ക വര്‍ധിപ്പിച്ചത്. പൊതുനിക്ഷേപത്തിലേക്ക് ധനസമാഹരണത്തിന് ഇറ്റലി അനുഭവിച്ച തടസങ്ങളും ബാങ്കുകള്‍ നേരിട്ട സമ്മര്‍ദ്ദവും ഐഎംഎഫിന്റെ മുമ്പിലുണ്ടായിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ അടുത്തിടെയുണ്ടായ ഉയര്‍ന്ന അപകടസാധ്യതയും ഇറ്റാലിയന്‍ ബാങ്കുകളുടെ ഇക്വിറ്റി വിലകളിലെ തകര്‍ച്ചയും പ്രദര്‍ശിപ്പിക്കുന്ന ഗതിവേഗം, തുടര്‍ന്നുള്ള ചാഞ്ചാട്ടങ്ങള്‍ക്കിടയിലും യൂറോപ്യന്‍ മേഖലയെ പുനരവതരിപ്പിക്കാന്‍ കഴിയുന്നതാണ്.

മുമ്പോട്ടു നോക്കുമ്പോള്‍ ഒരു പ്രതീക്ഷയുമില്ല, ആശങ്കയുടെ കാര്‍മേഘങ്ങള്‍ മാത്രമാണ് ചക്രവാളത്തില്‍ കാണാനാകുന്നതെന്ന് ബാലിയില്‍ നടന്ന ഐഎംഎഫ് വാര്‍ഷിക യോഗത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടായ പിന്തുണയ്ക്കു കോട്ടം സംഭവിച്ചിരിക്കുന്നു. ലോകസാമ്പത്തികരംഗം വഷളായിക്കൊണ്ടിരിക്കുകയാണ്. അപകടകരമായ അടിയൊഴുക്കുകള്‍ ഭരണകര്‍ത്താക്കളുടെ ആത്മവിശ്വാസം തകര്‍ത്തിരിക്കുന്നു. ഇത് ഭാവിയിലെ പ്രതിസന്ധികളോട് പ്രതികരിക്കാനുള്ള അവരുടെ ചേതനയെ കെടുത്തിയിരിക്കുന്നു എന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഐഎംഎഫിന്റെ മുന്നറിയിപ്പുകള്‍, ആഗോള വളര്‍ച്ചയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഉന്മേഷം നിലനില്‍ക്കുമോയെന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണിപ്പോള്‍ കാഴ്ചവെക്കുന്നത്. അവിടെ മൂലധന നിക്ഷേപം നടത്താന്‍ രാജ്യാന്തര നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കുകയും ഡോളറിലേക്കു നിക്ഷേപം ആകര്‍ഷിക്കുകയുമാണവര്‍ ചെയ്യുന്നത്. മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുകയറ്റം മന്ദഗതിയിലായിരുന്നു. ഐഎംഎഫ് പോലുള്ള ഏജന്‍സികളുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ ഉത്തേജകപാക്കെജുകളുടെ ബലത്തിലാണത് ശരിയാക്കിയത്.

ആഗോള കടബാധ്യതയുടെ ആകെ മൂല്യം ഒരു ദശാബ്ദത്തിനിടക്ക് 60% വരെ ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ വായ്പാഭാരം 12 ട്രില്യണ്‍ ഡോളറിലാണ് എത്തി നില്‍ക്കുന്നത്. സ്വകാര്യ മേഖലയിലെ കടാശ്വാസ നിരക്ക് ഇടവേളയ്ക്കു ശേഷം ഉയര്‍ന്നിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥകളില്‍ നിക്ഷേപം വര്‍ധിച്ചില്ലെങ്കില്‍ അവ സാമ്പത്തിക സമ്മര്‍ദത്തിനനുസരിച്ച് അനിശ്ചിതത്വത്തിലേക്കു നീങ്ങുമെന്ന് സുസ്ഥിര റിപ്പോര്‍ട്ട് പറയുന്നു.

പണപ്പെരുപ്പം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തെ അടയ്ക്കാന്‍, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നു. ഉയര്‍ന്ന വരുമാനം കിട്ടുമെന്നതിനാല്‍ ഇത് ആഗോള മൂലധനത്തെ രാജ്യത്തേക്കു കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു. വിവിധ സര്‍ക്കാരുകളും ആഗോളസ്ഥാപനങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് നയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു പ്രവര്‍ത്തിക്കുന്നത്. ഇത് നിക്ഷേപച്ചെലവ് ഉയര്‍ത്തുകയും അവരുടെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കാനും ഇടയാക്കുന്നുവെന്നതാണു വാസ്തവം.

ഈ നീക്കം എമര്‍ജിംഗ് മാര്‍ക്കറ്റുകളായി കണക്കാക്കപ്പെടുന്ന തുര്‍ക്കിയെയും അര്‍ജന്റീനയെയും പോലുള്ള രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. കാരണം ഇവയുടെ മേലുയരുന്ന വ്യാപാഭാരം രാജ്യാന്തരനിക്ഷേപകരെ ആശങ്കപ്പെടുത്തുകയും ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് അവരെ നിരുല്‍സാഹപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് ആഗോള ജിഡിപിയുടെ 60 ശതമാനവും കൈയാളുന്നത് എമര്‍ജിംഗ് മാര്‍ക്കറ്റുകളും വികസ്വര രാജ്യങ്ങളുമാണ്.

എമര്‍ജിംഗ് മാര്‍ക്കറ്റുകളുടെ വളര്‍ച്ചയിലുള്ള നിക്ഷേപകരുടെ ആശങ്ക വളരുന്നതിലുള്ള രോഗസാംക്രമിക സാധ്യത സംബന്ധിച്ച ഐഎംഎഫ് മുന്നറിയിപ്പുകള്‍ അവഗണിക്കത്തക്കതല്ല. അമേരിക്കയിലേക്കുള്ള മൂലധനത്തിന്റെ കുത്തൊഴുക്കിന്റെ ആക്കം വര്‍ധിച്ചിരിക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. ഇത് വികസിത സമ്പദ്‌വ്യവസ്ഥകള്‍ക്കും തിരിച്ചടിയാകും. സമ്പദ്‌വ്യവസ്ഥയിലെ അസന്തുലിത വിതരണം, നിക്ഷേപങ്ങളിലും ഉല്‍പ്പാദനക്ഷമതയിലും അസമത്വം വര്‍ദ്ധിപ്പിക്കുന്നത് പ്രതികൂല പ്രത്യാഘാതം ഉണ്ടാക്കുന്നു എന്ന് ഐഎംഎഫ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

യുഎസിലേക്കുള്ള മൂലധനപ്രവാഹം ഒരു വര്‍ഷം കൊണ്ട് 100 ബില്ല്യണ്‍ പൗണ്ട് വരെയെത്താമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. എമര്‍ജിംഗ് മാര്‍ക്കറ്റ് ഇക്കണോമികളുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 0.6% ആണിത്. ഇതും സാമ്പത്തിക പ്രതിസന്ധിക്കു തുല്യമായ സാഹചര്യം സൃഷ്ടിച്ചേക്കാം. ആഗോള സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായ നിലയിലാണെന്നും, ലോകം സാമ്പത്തിക തകര്‍ച്ചയിലേക്കു കൂപ്പുകുത്താന്‍ പോകുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Comments

comments

Categories: Slider, World
Tags: inflation