ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര റദ്ദാക്കി

ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര റദ്ദാക്കി

വനിത ലോക ടി20യ്ക്ക് മുമ്പായി വിന്‍ഡീസില്‍ നടക്കാനിരുന്ന ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര റദ്ദാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പര ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. വിന്‍ഡീസ് ബോര്‍ഡിന്റെ സാമ്പത്തിക പരാധീനതകളാണ് പരമ്പര റദ്ദാക്കുവാന്‍ കാരണമെന്നാണ് സൂചന.

ഇരു ബോര്‍ഡുകളും തമ്മില്‍ കൂടുതല്‍ ധാരണയെത്താത്തും പരമ്പരയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുവാന്‍ ഇടയാക്കി.ടി20 ലോകകപ്പുകളില്‍ ഇന്ത്യയുടെ കഴിഞ്ഞ കാല പ്രകടനം മോശമാണെന്നിരിക്കെ ഈ പരമ്പര റദ്ദാവുന്നത് ഇന്ത്യയ്ക്ക് ഏറെ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

ഒക്ടോബര്‍ 27നു കരീബിയന്‍ ദ്വീപുകളിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ ടീം ഇനി അതിനു മുമ്പാായി പത്ത് ദിവസത്തെ ക്യാംപില്‍ മുംബൈയില്‍ വെച്ച് ഒത്തു ചേരുമെന്നാണ് അറിയുന്നത്. നവംബര്‍ നാലിനു വിന്‍ഡീസിനെതിരെയും നവബര്‍ ഏഴിനു ഇംഗ്ലണ്ടിനെതിരെയുമാണ് ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങള്‍.

Comments

comments

Categories: Sports