ഐബിഎം-നീതി ആയോഗ് സഹകരണം; വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ടെക്‌നോളജികളില്‍ പരിശീലനം നല്‍കും

ഐബിഎം-നീതി ആയോഗ് സഹകരണം; വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ടെക്‌നോളജികളില്‍ പരിശീലനം നല്‍കും

ന്യൂഡെല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ടെക്‌നോളജികളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിന് പ്രമുഖ ടെക് കമ്പനിയായ ഐബിഎമ്മും നീതി ആയോഗും സംയുക്തമായി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് രൂപം നല്‍കി. 40 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ബെംഗളൂരുവിലെ ഐബിഎം കാംപസില്‍ നടക്കുന്ന രണ്ടാഴ്ച്ച ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ ഭാഗമാകാന്‍ അവസരം ലഭിക്കുക. സംരംഭകത്വവും ഇന്നൊവേഷനും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രോഗ്രാമിലേക്ക് അടല്‍ ഇന്നൊവേഷന്‍ മിഷന്‍ 18 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിംഗ്, ബ്ലോക്ക്‌ചെയ്ന്‍, ജോലിസ്ഥലത്ത് നിര്‍ണായകമായ വൈദഗ്ധ്യങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുക.

നിതി ആയോഗുമായുള്ള പങ്കാളിത്തം വിദ്യാര്‍ത്ഥികളെ ഇന്‍ഡസ്ട്രിയിലെ അനിവാര്യതകള്‍ക്കനുസരിച്ച് തങ്ങളെ ഒരുക്കുന്നതിനും ഭാവിയിലെ വിജയത്തിനായി തയാറെടുക്കാനും സഹായിക്കുമെന്ന്് ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റും എച്ച്ആര്‍ തലവനുമായ ചൈതന്യ ശ്രീനിവാസ് അഭിപ്രായപ്പെട്ടു. ഐബിഎമ്മിന്റെ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക സേവനങ്ങളും നാളെത്തെ തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കുന്നതിനുള്ള സംരംഭകത്വ നൈപുണ്യങ്ങള്‍, ഇന്നൊവേഷന്‍, മൂല്യവത്തായ പ്രശ്‌ന പരിഹാരങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുമെന്നും അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ഡയറക്റ്റര്‍ ആര്‍ രമണന്‍ പറഞ്ഞു.

Comments

comments

Categories: FK News