രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം പങ്കാളികളെ നേടാനാണ് പദ്ധതി
ന്യൂഡെല്‍ഹി: ഒലയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ഫുഡ്പാണ്ട വിതരണ ശൃംഖല വിപുലപ്പെടുത്തുന്നു. ഡെലിവറി പങ്കാളികള്‍ റെസ്റ്റൊറന്റുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച ഭക്ഷണാനുഭവം ലഭ്യമാക്കാനുള്ള കമ്പനിയുടെ പദ്ധതിയിലെ പ്രധാന ഘടകങ്ങളാണെന്നും അഞ്ചാഴ്ച്ച കൊണ്ട് 60,000 ഡെലിവറി പങ്കാൡകളെ നേടിയ കമ്പനി രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം പങ്കാളികളെ നേടാനാണ് പദ്ധതിയിടുന്നതെന്നും സിഇഒ പങ്കജ് ജീവരാജ്ക അറിയിച്ചു.
ഉപഭോക്താക്കളുടെ ആവശ്യകത വര്‍ധിച്ചതും വിപണി വികസന പദ്ധതികളും വിതരണ ശൃംഖല വിപുലമാക്കാനുള്ള നടപടിക്കു വേഗത പകര്‍ന്നതായിട്ടാണ് വിലയിരുത്തല്‍. ഏഴു നഗരങ്ങളില്‍ സേവനം നല്കികൊണ്ടിരുന്ന കമ്പനി കഴിഞ്ഞ ആഴ്ച്ചകളില്‍ ജയ്പ്പൂര്‍, ചണ്ഡീഗഡ്, കാണ്‍പൂര്‍, ലക്നൗ, ഇന്‍ഡോര്‍, അഹമ്മദാബാദ്, നാസിക് തുടങ്ങി 13 പുതിയ നഗരങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. നിലവില്‍ 25,000 റെസ്റ്റൊറന്റുകളുമായി സഹകരിക്കുന്നുണ്ടെന്നും പ്രതിദിനം മൂന്നു ലക്ഷം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നുമാണ് ഫുഡ്പാണ്ട അവകാശപ്പെടുന്നത്.
മാതൃ കമ്പനിയായ ഒലയുടെ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത സേവനം നല്‍കുന്നതിനായി ഫുഡ്പാണ്ട ഒല ആപ്ലിക്കേഷനുമായി ഏകീകരിക്കപ്പെട്ടിരുന്നു. ഇത് ഒല കസ്റ്റമര്‍ ഐഡി ഉപയോഗിച്ച് രണ്ട് പ്ലാറ്റ്ഫോമുകളിലും സൈന്‍ ഇന്‍ ചെയ്യുന്നതിനും 150 ദശലക്ഷത്തോളം ഒല ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഫുഡ്പാണ്ട സേവനം ലഭ്യമാകുന്നതിനും സഹായിക്കും.