ഒലയില്‍ 740 കോടി രൂപ മുടക്കാന്‍ സച്ചിന്‍ ബന്‍സാല്‍

ഒലയില്‍ 740 കോടി രൂപ മുടക്കാന്‍ സച്ചിന്‍ ബന്‍സാല്‍

ബെംഗളുരു: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയില്‍ സച്ചിന്‍ ബന്‍സാല്‍ 740 കോടി രൂപ മുതല്‍ മുടക്കുന്നു. ഒലയുടെ മുഖ്യ എതിരാളിയായ യുബറുമായുള്ള മത്സരത്തില്‍ ആധിപത്യം നേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിക്ഷേപം.

ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ വ്യപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരില്‍ ഒരാളാണ് സച്ചിന്‍ ബന്‍സാല്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്വന്തമാക്കിയതിനെ തുടര്‍ന്ന് സച്ചിന്‍ കമ്പനി വിട്ടിരുന്നു

തന്റെ കൈവശമുണ്ടായിരുന്ന 5.50 ശതമാനം ഓഹരികള്‍ ഏതാണ്ട് 100 കോടി ഡോളറിന് (ഏതാണ്ട് 6700 കോടി രൂപ) വാള്‍മാര്‍ട്ടിന് വിറ്റഴിച്ചാണ് ബന്‍സാല്‍ പടിയിറങ്ങിയത്.

ബന്‍ാലിന്റെ നിക്ഷേപത്തിനായി ഒല പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യുമെന്നാണ് വിവരം. ഭവിഷ് അഗര്‍വാള്‍ സ്ഥാപിച്ച ഒലയുടെ മറ്റൊരു പ്രമുഖ നിക്ഷേപകര്‍ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ആണ്.

Comments

comments

Categories: Business & Economy