അരുന്ധതി ഭട്ടാചാര്യ ക്രിസ് കാപ്പിറ്റല്‍ ഉപദേശക

അരുന്ധതി ഭട്ടാചാര്യ ക്രിസ് കാപ്പിറ്റല്‍ ഉപദേശക

മുന്‍ എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്രിസ് കാപ്പിറ്റല്‍ അഡൈ്വസേസ് എല്‍എല്‍പിയുടെ ഉപദേശകയായി നിയമിച്ചു. കമ്പനിയുടെ തന്ത്രങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉപദേശങ്ങള്‍ നല്‍കുന്ന ഭട്ടാചാര്യ ക്രിസ് കാപ്പിറ്റലിന്റെ മാനേജിംഗ് പാര്‍ട്ണറായ കുണാല്‍ ഷ്‌റോഫിനൊപ്പവും മറ്റ് പങ്കാളികള്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കും. കമ്പനിയുടെ ഔദ്യോഗിക വക്താവ് നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ഭട്ടാചാര്യ പ്രതികരിച്ചിട്ടില്ല. 1999ല്‍ സ്ഥാപിതമായ ക്രിസ് കാപ്പിറ്റല്‍ ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. സോവറിന്‍ വെല്‍ത്ത് ഫണ്ട്, എന്‍ഡോവ്‌മെന്റുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടും. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ മുന്‍ വൈസ് ചെയര്‍മാനും സിഇഒയുമായിരുന്ന വിനീത് നയ്യാറും ക്രിസ് കാപ്പിറ്റലിന്റെ ബോര്‍ഡില്‍ മുതിര്‍ന്ന ഉപദേശക സ്ഥാപനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മാഗ്മ ഫിന്‍കോര്‍പ്പ് ലിമിറ്റഡ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, വര്‍ത്താന എന്നിവയിലും സൗത്ത് ഇന്ത്യന്‍ ബാങ്ക,് എന്‍എസ്ഇ എന്നിവയിലുമെല്ലാം നിക്ഷേപങ്ങളുള്ള ക്രിസ് കാപ്പിറ്റലിന് ഇന്ത്യയിലെ സാമ്പത്തിക സേവന രംഗത്ത് മികച്ച സ്വാധീനമാണുള്ളത്. ആക്‌സിസ് ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഐഎന്‍ജി വൈശ്യ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, യെസ് ബാങ്ക് എന്നിവയില്‍ ക്രിസ് കാപ്പിറ്റലിന് നേരത്തേ നിക്ഷേപമുണ്ടായിരുന്നു.

Comments

comments

Categories: FK News