താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ നടക്കുക മൂന്നാം ലോക മഹായുദ്ധമെന്ന് ഇന്ദ്ര നൂയി

താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ നടക്കുക മൂന്നാം ലോക മഹായുദ്ധമെന്ന് ഇന്ദ്ര നൂയി

ന്യൂഡെല്‍ഹി: രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ നിഷേധിച്ച് പെപ്‌സികോ മുന്‍ സിഇഒ ഇന്ദ്ര നൂയി. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ് താന്‍ എന്നതിനാല്‍ തന്റെ രാഷ്ട്രീയപ്രവേശനം മൂന്നാം ലോക മഹായുദ്ധത്തിന് വഴി ഒരുക്കുമെന്ന് നൂയി പറഞ്ഞു.

രാഷ്ട്രീയവും താനും തമ്മില്‍ ചേരില്ല. നയതന്ത്രമെന്താണെന്ന് പോലും തനിക്ക് അറിയില്ല. അതിനാല്‍ തന്നെ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നൂയി കൂട്ടിച്ചേര്‍ത്തു.

ആഗോള ശീതള പാനിയ കമ്പനിയായ പെപ്‌സികോയുടെ സിഇഒ സ്ഥാനം 12 വര്‍ഷം വഹിച്ച ശേഷം ഈ വര്‍ഷം ഒക്‌റ്റോബര്‍ രണ്ടിനാണ് ഇന്ദ്ര നൂയി പദവിയില്‍ നിന്നും പടിയിറങ്ങിയത്. നൂയിക്ക് പകരം റാമൊണ്‍ ലഗാര്‍തയാണ് പെപ്‌സികോയുടെ പുതിയ സിഇഒ. അതേസമയം കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് 2019 ന്റെ ആദ്യം വരെ ഇന്ദ്ര നൂയി തുടരും.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളം താന്‍ പ്രതിദിനം 18-20 മണിക്കൂറുകളോളം ജോലി ചെയ്തുവെന്നും എന്നാല്‍ തൊഴിലിനപ്പുറത്ത് ഒരു ജീവിതമുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്നും ഇന്ത്യന്‍ വംശജയായ നൂയി പറയുന്നു.

Comments

comments

Categories: Current Affairs, Slider