യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജി വച്ചു

യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജി വച്ചു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജി വച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിക്കി ഹാലി രാജി നല്‍കി. ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധിയായ ആദ്യ ഇന്ത്യന്‍ വംശജയായിരുന്നു നിക്കി ഹാലി.

കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലി, രാജിയെക്കുറിച്ചു ട്രംപിനോടു ചര്‍ച്ച നടത്തിയിരുന്നു. ട്രംപുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്ന് വിലിരുത്തപ്പെടുന്നു.

രാജി വച്ചേക്കുമെന്ന് ആറ് മാസം മുമ്പ് അവര്‍ തനിക്ക് സൂചന നല്‍കിയിരുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നിക്കി ഹാലി ഭരണപരമായ ചുമതലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാകുമെന്ന് രാജി സ്വീകരിച്ചുകൊണ്ട് ട്രംപ് അറിയിച്ചു.

Comments

comments

Categories: Slider, World
Tags: Nikki Haley