ഉത്സവകാല വില്‍പ്പന: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

ഉത്സവകാല വില്‍പ്പന: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെയ്‌സ് വില്‍പനയ്ക്ക് തുടക്കമായി.സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.

ആമസോണില്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു വഴി 2000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണ്‍ പേ ബാലന്‍സിലേക്ക് 1000 രൂപ വരെ ഈ ഓഫറിലൂടെ ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ 50,000 രൂപയുടെ മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താവിന് 8,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15 നും ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്‌സ് ഒക്ടോബര്‍ 14 നും അവസാനിക്കും.

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്‌സിലൂടെ എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ വാങ്ങിയാല്‍ ഉപഭോക്താവിന് 2,500രൂപ വില ഡിസ്‌കൗണ്ട് ലഭിക്കും.
ആപ്പിള്‍ ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8/8പ്ലസ്, സാംസങ് ഗാലക്‌സി എസ് 9/എസ് 9 പ്ലസ്, വണ്‍ പ്ലസ് 6, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി 6, ഷവോമി തുടങ്ങിയവയാണ് വില്‍പ്പനയിലെ താരങ്ങള്‍.

Comments

comments

Categories: Business & Economy