കോഗ്നിസെന്റ് 200 ജീവനക്കാരെ പിരിച്ചുവിട്ടു

കോഗ്നിസെന്റ് 200 ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളുരു: പ്രമുഖ ഐടി കമ്പനിയായ കോഗ്നിസെന്റ് ടെക്‌നോളജി സൊലൂഷന്‍സ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു.

പുതിയ ഡിജിറ്റല്‍ സാധ്യതകളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വിശദീകരിക്കുന്നു.

നാലുമാസത്തെ ശമ്പളം നല്‍കിയാണ് ജീവനക്കാരെ ഒഴിവാക്കിയത്. പുതിയ സാങ്കേതിക വിദ്യയുമായി സഹകരിക്കാന്‍ കഴിയാത്തവരോ പുതിയ ടെക്‌നോളജി സ്വായത്തമാക്കാന്‍ സഹകരിക്കാത്തവരോ ആണ് പുറത്തുപോയത്.

കഴിഞ്ഞവര്‍ഷം കമ്പനി ജീവനക്കാര്‍ക്ക് വളന്ററി സപ്പേറേഷന്‍ സ്‌കീം നടപ്പാക്കിയിരുന്നു. ഉയര്‍ന്ന തസ്തികയിലുള്ള 400 ജീവനക്കാരാണ് അതിനോട് സഹകരിച്ചത്.

നിലവിലുള്ള തൊഴില്‍ ശക്തി പരിപാലന തന്ത്രത്തിന്റെ ഭാഗമായി ക്ലയന്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ബിസിനസ്സ് ലക്ഷ്യങ്ങള്‍ നേടുന്നതിനും ശരിയായ ജീവനക്കാരുടെ വൈദഗ്ധ്യം ആവശ്യമാണെന്ന് ഉറപ്പാക്കാനാണ് കമ്പനിയുടെ നടപടി. ഈ നീക്കം മൂലം കമ്പനിക്ക് ഗുണകരമായ മാറ്റമുണ്ടാകുമെന്നാണ് ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഗ്നിസെന്റ് വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: Cognizant