എടിഎം കൊള്ളയടി സാധ്യത, യുഎസില്‍ വ്യാപക മുന്നറിയിപ്പ്

എടിഎം കൊള്ളയടി സാധ്യത, യുഎസില്‍ വ്യാപക മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: സൈബര്‍ ആക്രമണത്തിലൂടെ എടിഎമ്മുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഏജന്‍സികളുടെ മുന്നറിയിപ്പ്. ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ), ആഭ്യന്തരസുരക്ഷാ വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇതിനുപിന്നില്‍ ഉത്തര കൊറിയ ആണെന്നാണ് ഏജന്‍സികളുടെ നിഗമനം. 2016 മുതല്‍ കോടിക്കണക്കിന് ഡോളര്‍ ഇത്തരത്തില്‍ കവര്‍ച്ച ചെയ്യാന്‍ ഉത്തര കൊറിയ ഹാക്കര്‍മാരെ അനുവദിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ ഏതാനും മാസങ്ങളായി സുരക്ഷാ ഏജന്‍സികള്‍ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കി വരികയായിരുന്നു. എടിഎം കവര്‍ച്ച നടക്കുമെന്ന് ലോകത്തെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ആഗസ്റ്റില്‍ എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Comments

comments

Categories: World