Archive

Back to homepage
Business & Economy

ഡ്രൈവ്‌സി, സേവനം കൊച്ചിയില്‍ ആരംഭിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന ഷെയറിംഗ് വ്യവസായമായ ഡ്രൈവ്‌സി, അവര്‍ കോസ്‌മോപൊളിറ്റന്‍ നഗരമായ കൊച്ചിയില്‍ കാര്‍ ഷെയറിംഗ് സംവിധാനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഡ്രൈവ്‌സി ഒരു ഓണ്‍ലൈന്‍ വാഹന ഷെയറിംഗ് വിപണിയാണ്. ഇവിടെ വാഹന ഉടമകള്‍ക്ക് തങ്ങളുടെ, അധികം ഉപയോഗിക്കാത്ത കാറുകളും

Business & Economy

ടോപ് ലോഡിംഗ് വാഷിംഗ് മെഷീന്‍ രംഗത്തേക്ക് ബോഷ്

കൊച്ചി: യൂറോപ്പിലെ ഏറ്റവും വലിയ ഗൃഹോപകരണ ബ്രാന്‍ഡായ ബോഷ് ഹോം അപ്ലയന്‍സസ് ടോപ് ലോഡിംഗ് വാഷിംഗ് മെഷീന്‍ രംഗത്തേക്കു കടക്കുന്നു. ആഗോള തലത്തില്‍ ഇന്ത്യയിലാണ് ഇതാദ്യമായി ബോഷിന്റെ ടോപ് ലോഡിംഗ് വാഷിംഗ് മെഷീന്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വിപുലമായ പ്രീമിയം ശ്രേണിയില്‍ ഫ്രണ്ട്

Business & Economy

സത്യസന്ധരായ നികുതിദായകര്‍ക്കായി സര്‍ക്കാരിന്റെ ഇന്‍സെന്റീവ് സ്‌കീം

ന്യൂഡെല്‍ഹി: സത്യസന്ധരായ നികുതിദായകരെ കണ്ടെത്തുന്നതിനും അവര്‍ക്ക് പാരിതോഷികം നല്‍കുന്നതിനുമായി ഒരു ഇന്‍സെന്റീവ് സ്‌കീം അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു നികുതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഇന്‍സെന്റീവ് സ്‌കീം തയാറാക്കുന്നതിനായി കേന്ദ്ര പ്രത്യക്ഷ

Business & Economy

1.36 ലക്ഷം കോടി രൂപയുടെ കരകൗശല വസ്തുക്കള്‍ കയറ്റുമതി ചെയ്തു: സ്മൃതി ഇറാനി

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1.36 ലക്ഷം കോടി രൂപയുടെ കരകൗശല വസ്തുക്കള്‍ കയറ്റുമതി ചെയ്തതായി കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി. ഡെല്‍ഹിയില്‍ സംഘടിപ്പിച്ച കൈത്തറി വ്യവസായ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ഈ മേഖലയിലെ വളര്‍ന്നു വരുന്ന

Business & Economy

ഉത്സവകാല വില്‍പ്പന: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെയ്‌സ് വില്‍പനയ്ക്ക് തുടക്കമായി.സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ആമസോണില്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു വഴി 2000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണ്‍ പേ ബാലന്‍സിലേക്ക് 1000 രൂപ വരെ ഈ

Tech

ഒന്‍പത് മാസത്തിനുള്ളില്‍ പത്ത് മില്യണ്‍ വില്‍പ്പന നേടി റെഡ്മി 5എ

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷഓമി ഒന്‍പത് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പത്ത് മില്യണ്‍ ‘റെഡ്മി 5എ’ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) പ്രതിമാസ സ്മാര്‍ട്ട്‌ഫോണ്‍ ട്രാക്കര്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഷഓമി ഇന്ത്യയില്‍

World

എടിഎം കൊള്ളയടി സാധ്യത, യുഎസില്‍ വ്യാപക മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: സൈബര്‍ ആക്രമണത്തിലൂടെ എടിഎമ്മുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഏജന്‍സികളുടെ മുന്നറിയിപ്പ്. ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ), ആഭ്യന്തരസുരക്ഷാ വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനുപിന്നില്‍ ഉത്തര കൊറിയ ആണെന്നാണ് ഏജന്‍സികളുടെ നിഗമനം. 2016

Business & Economy

ഇന്‍ഷുറന്‍സ് ബ്രോക്കിംഗില്‍ നൂറ് ശതമാനം വിദേശനിക്ഷേപം പരിഗണനയില്‍

ന്യൂഡെല്‍ഹി: ഇന്‍ഷുറന്‍സ് ബ്രോക്കിംഗില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ)പരിധി നൂറ് ശതമാനമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ധനമന്ത്രാലയത്തിലെയും ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പി(ഡിഐപിപി)ലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്യുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് മേഖലയ്ക്ക്

Current Affairs

മുന്തിരി കൃഷിയില്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം പ്രതീക്ഷിച്ച് കര്‍ഷകര്‍

പൂനെ: മഹാരാഷ്ട്രയില്‍ ആദ്യ സീസണിലെ മുന്തിരി വിളവെടുപ്പ് ആരംഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുന്തിരികള്‍ ഉല്‍പ്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. അനുകൂലമായ കാലവസ്ഥയായതിനാല്‍ ഈ വര്‍ഷം രാജ്യത്തെ മുന്തിരി ഉല്‍പ്പാദനവും കയറ്റുമതിയും റെക്കോഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഏറ്റവും

FK News

ഇന്ധന വിതരണം മുടങ്ങുമെന്ന് എയര്‍ ഇന്ത്യക്ക് എണ്ണകമ്പനികളുടെ ഭീഷണി

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തി ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍. മുടങ്ങിക്കിടക്കുന്ന കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇന്ധന വിതരണം നിര്‍ത്തുമെന്നാണ് എണ്ണ കമ്പനികളുടെ ഭീഷണി. എട്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇന്ധന വിതരണം മുടങ്ങുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തിങ്കളാഴ്ച എയര്‍ ഇന്ത്യക്ക് മുന്നറിയിപ്പ്

FK News

2 ബില്യണ്‍ ഫണ്ടുമായി സോഷ്യല്‍ ഫിനാന്‍സ്

രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രണ്ട് ഫണ്ടുകള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച് സാമൂഹ്യ ധനകാര്യ സേവന കമ്പനിയായ സോഷ്യല്‍ ഫിനാന്‍സ്. വിദ്യാഭ്യാസം, ആരോഗ്യം, ഹൗസിംഗ്, തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി ധനസഹായം നല്‍കുന്നതിനു വേണ്ടിയാണ് ഫണ്ടെന്ന് സോഷ്യല്‍ ഫിനാന്‍സ് വ്യക്തമാക്കി. സ്വച്ഛ്

FK News

യുഎസിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി 15% വര്‍ധിച്ചേക്കും

കൊച്ചി: വിലയില്‍ ഇടിവുണ്ടായെങ്കിലും യുഎസിലേക്കുള്ള ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതി ഈ വര്‍ഷം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിച്ചേക്കുമെന്ന് വ്യാപാരികള്‍ വെളിപ്പെടുത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് അനുകൂലമായെന്നാണ് അനുമാനം. 2018ന്റെ ആദ്യ എട്ടു മാസങ്ങളില്‍

Current Affairs Slider

കേരള ബാങ്ക് രൂപീകരണത്തിന് ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും

തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍ നിന്നും ദ്വിതലത്തിലേക്ക് മാറ്റാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക്

Business & Economy

പതഞ്ജലി ലോകത്തിലെ വലിയ എഫ്എംസിജി ബ്രാന്‍ഡാകും: ബാബ രാംദേവ്

  ന്യൂഡെല്‍ഹി: 2025ഓടെ പതഞ്ജലി ലോകത്തിലെ ഏറ്റവും വലിയ എഫ്എംസിജി ബ്രാന്‍ഡാകുമെന്ന് സഹസ്ഥാപകനായ യോഗ ഗുരു ബാബ രാംദേവ്. ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്‍ ഡെല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം അവകാശവാദം നടത്തിയത്. ബഹുരാഷ്ട്ര കമ്പനികളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലേ, കൊക്ക

FK News

എണ്ണക്കായി ലാറ്റിന്‍ അമേരിക്കയിലേക്ക്; കൊളംബിയയും ഇക്വഡോറും തുണയാകും

  ന്യൂഡെല്‍ഹി: ഇറാനു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കടുത്തതോടെ വര്‍ധിച്ച എണ്ണവില പ്രതിസന്ധി മറികടക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി ഇന്ത്യ സഹകരണം വര്‍ധിപ്പിക്കുന്നു. ഇക്വഡോറില്‍ നിന്നും കൊളംബിയയില്‍ നിന്നും എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച ഇന്ത്യ വരും മാസങ്ങളില്‍ കൂടുതല്‍ എണ്ണ