കുറഞ്ഞ വേതനത്തില്‍ ജീവനക്കാരെ നിയമിക്കുകയെന്ന രീതികളോട് വിട പറയണം. ഭാവിയിലെ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കുന്ന ബിസിനസ് മാതൃകയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തണം
കൃത്രിമബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിലേക്ക് ഭാരതവും നടന്നുകയറുകയാണ്. സാങ്കേതികലോകം അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കുമ്പോള്‍ അതനുസരിച്ച് മാറാനുള്ള തയാറെടുപ്പില്‍ തന്നെയാണ് ബിസിനസ് സ്ഥാപനങ്ങളും. മാറുന്ന കാലത്ത് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓട്ടോമേഷനിലേക്ക് തിരിയുകയെന്നതിനെ പല സ്ഥാപനങ്ങളും ഗൗരവത്തോടെ കാണാന്‍ തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ അതിയന്ത്രവല്‍ക്കൃത ലോകത്തില്‍ നേട്ടം കൊയ്യാന്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യ എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന കാര്യത്തിലാണ് ഫലവത്തായ ചര്‍ച്ചകള്‍ വേണ്ടത്.
അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യ തങ്ങളുടെ ജീവനക്കാരെ ഭാവിയിലെ യുഗത്തില്‍ മികച്ച രീതിയില്‍ തൊഴിലെടുക്കുന്നതിന് പ്രാപ്്തരാക്കുന്നതിനായി കൃത്യമായ പരിശീലന പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ്. അത്യാധുനിക യന്ത്രങ്ങളും ഡാറ്റയും അല്‍ഗൊരിതവും എല്ലാം ഉപയോഗപ്പെടുത്തി ജോലി ചെയ്യാന്‍ ജീവനക്കാരെ പ്രാപ്തരാക്കുകയെന്നതിനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ലോക ഇക്കണോമിക്ക് ഫോറത്തിന്റെ ഫ്യൂച്ചര്‍ ഓഫ് ജോബ്സ് 2018 ചൂണ്ടിക്കാട്ടുന്നുണ്ട്. അതിസങ്കീര്‍ണമായ ഉല്‍പ്പാദന പ്രക്രിയ നിലനില്‍ക്കുന്ന സംരംഭങ്ങള്‍ കുറഞ്ഞ വേതനത്തില്‍ ജീവനക്കാരെ ജോലിക്കെടുക്കുന്ന രീതി നിര്‍ത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. അതിനുപകരം കഴിവും വൈദഗ്ധ്യവുമുള്ള പുതിയ ജീവനക്കാരെ നിയമിക്കുന്നതിനാകും അവര്‍ പ്രാധാന്യം കല്‍പ്പിക്കുക.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 2022 ആകുമ്പോഴേക്കും ഇന്ത്യയിലെ പകുതിയിലധികം ജീവനക്കാരുടെയും വൈദഗ്ധ്യം കാലത്തിന് അനുസരിച്ച് മാറ്റുന്നതിനായി പുനപരിശീലനം വേണ്ടി വരും. എങ്കില്‍ മാത്രമേ നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് അവര്‍ക്ക് ഉല്പ്പാനദക്ഷമത കൈവരിക്കാന്‍ സാധിക്കൂ. ഇന്റലിജന്റ് മെഷിനുകളുടെയും മനുഷ്യ-റോബോട്ട് ആശയവിനിമയത്തിന്റെയും യുഗത്തില്‍ കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ നൈപുണ്യത്തിനായിരിക്കും ആവശ്യകത, അല്ലെങ്കില്‍ അതായിരിക്കും അനിവാര്യത.
ഇന്ത്യയിലെ ജനസംഖ്യയില്‍ 50 ശതമാം പേരും 27 വയസ്സിന് താഴെ ആയതിനാല്‍ അവരായിരിക്കും ഭാവിയില്‍ തൊഴില്‍ ശക്തിയിലെ പ്രധാന ഭാഗമാകുക. താതരതമ്യേന യുവതലമുറ ആയതിനാല്‍ തന്നെ കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ തൊഴില്‍ വൈദഗ്ധ്യ പരിശീലനം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് സാധിച്ചേക്കും. ഗൂഗിള്‍ മുതല്‍ മൈക്രോസോഫ്റ്റ് വരെയുള്ള വന്‍കിട ടെക് സംരംഭങ്ങളില്‍ ഇന്നൊവേഷന് നടപ്പിലാക്കി പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യന്‍ ടെക്കികള്‍ സജീവ പങ്കുവഹിക്കുന്നുണ്ട്. ഇനി രാജ്യത്തിനുള്ളിലും അത് ആക്രമണോല്‍സുക ഭാവത്തില്‍ തന്നെ പ്രകടമാകണം. മാത്രമല്ല നിലവിലെ ജീവനക്കാര്‍ക്കും പുതിയ ജീവനക്കാര്‍ക്കും നവടെക്നോളജി-അധിഷ്ഠിത പരിശീലനം നല്‍കുന്നതിനായി കാര്യമായ നിക്ഷേപം നടത്തുകയും വേണം. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഇതിനായി നവ സംരംഭങ്ങള്‍ രൂപം കൊള്ളണം.
‘ഫ്യൂച്ചര്‍ റിപ്പോര്‍ട്ട്സ് 2018’ പഠനം അനുസരിച്ച് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് 100 ദിവസത്തെ അധികപരിശീലനം അനിവാര്യമാണ്. ജീവനക്കാരില്‍ 10 ശതമാനത്തിന് ഒരു വര്‍ഷത്തിലധികം പരിശീലനം വേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യക്കുള്ളിലെ ടെക് കമ്പനികളില്‍ കഴിവുള്ള പ്രതിഭകളെ നിലനിര്ത്തുന്നിതനുള്ള ആസൂത്രിതമായ കര്‍മ പദ്ധതികള്‍ തന്നെയുണ്ടാകണം. അതേസമയം, നേരത്തെ പറഞ്ഞ പോലെ പല കമ്പനികളും മനുഷ്യര്‍ക്ക് പകരം റോബോട്ടുകള വെച്ച് തൊഴില്‍ വൈദഗ്ധ്യത്തിലെ വിടവ് നികത്താനാണ് പദ്ധതിയിടുന്നത്. ഇത് താല്‍ക്കാലിക ലാഭം മാത്രമേ തരൂ. അതിനേക്കാള്‍ ക്രിയാത്മകമായ നിലപാട് ജീവനക്കാരിലേക്ക് വൈദഗ്ധ്യം സന്നിവേശിപ്പിച്ച്, റോബോട്ടുകളെ ഉപയോഗപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ്.