തൊഴിലില്ലായ്മ അരനൂറ്റാണ്ടിലെ ഏറ്റവും മോശം ഘട്ടത്തില്‍

തൊഴിലില്ലായ്മ അരനൂറ്റാണ്ടിലെ ഏറ്റവും മോശം ഘട്ടത്തില്‍

യുഎസിലെ തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ മാസം 3.7 ശതമാനത്തിലെത്തി.1969നു ശേഷമുള്ള ഏറ്റവും നാഴ്ന്ന കണക്ക് നല്‍കുന്ന സൂചന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നെന്നു തന്നെ

 

കഴിഞ്ഞ അരനൂറ്റാണ്ടിലെ, കൃത്യമായി പറഞ്ഞാല്‍ 1969 ഡിസംബറിനു ശേഷം, ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുന്നു അമേരിക്കയിലെ തൊഴിലില്ലായ്മ. സെപ്റ്റംബറില്‍ 134,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കാനായതെന്ന് തൊഴില്‍ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ പറയുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവാണിത്. പ്രൊഫഷണല്‍, ബിസിനസ് സേവനങ്ങള്‍, ആരോഗ്യപരിരക്ഷ, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു.

മണിക്കൂറിലെ ശരാശരി വരുമാനം സെപ്റ്റംബറില്‍ 2.8% എന്ന വാര്‍ഷികനിരക്കില്‍ നിന്ന് ഉയര്‍ന്ന് 2.9% ആയി. തൊട്ടു മുമ്പത്തെ രണ്ടു മാസങ്ങളിലെ, അതായത്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിലധിഷ്ഠിത വിവരങ്ങളനുസരിച്ച്, ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ പുതുതായി 87,000 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെട്ടു. സെപ്റ്റംബര്‍ പകുതിയോടെ കിഴക്കന്‍ തീരത്തു വീശിയ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് 18,000 തൊഴിലവസരങ്ങള്‍ തകര്‍ത്തെറിഞ്ഞു. വിനോദസഞ്ചാര മേഖലയിലാണ് പ്രധാന നഷ്ടം സംഭവിച്ചതെന്ന് തൊഴില്‍ വകുപ്പ് വ്യക്തമാക്കുന്നു. ഫ്‌ളോറന്‍സ്, തൊഴില്‍രംഗത്തുണ്ടാക്കിയ ആഘാതം കണക്കാക്കുക അസാധ്യമാണ്.

ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമുള്ള ലോകസാഹചര്യമെടുത്തു നോക്കിയാല്‍ 3.7 ശതമാനം തൊഴിലില്ലായ്മ നിരക്ക് തീര്‍ച്ചയായും ഒരു നേട്ടമാണെന്നു പറയേണ്ടി വരും. സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതം പരിതാപകരമാക്കിയ അവസ്ഥയില്‍, തൊഴിലവസരങ്ങളില്‍ ഇരുപത് ദശലക്ഷം വര്‍ധനവുണ്ടായെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ വളരെ തൊഴിലില്ലായ്മ നിരക്കിന്റെ കാര്യം പറയുമ്പോള്‍, തൊഴില്‍ ആവശ്യമില്ലാത്തവര്‍ കണക്കില്‍ ഉള്‍പ്പെടുന്നതു കൂടി പരിഗണിക്കണം. അതായത്, തൊഴിലെടുക്കാന്‍ താല്‍പര്യമുണ്ടായിട്ടും അവസരങ്ങള്‍ ലഭിക്കാത്തവരും ഉപജീവനത്തിന് തൊഴില്‍ വേണ്ടാത്തതിനാല്‍ തൊഴിലെടുക്കാത്തവരും വര്‍ദ്ധനവില്‍ പ്രതിഫലിക്കുന്നു. രണ്ടുകൂട്ടരെയും വ്യത്യസ്തവരായി വര്‍ഗീകരിച്ചിട്ടില്ലെന്നതാണ് സത്യം.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കന്‍ ജനസംഖ്യയില്‍ വലിയൊരു ഭാഗം തൊഴില്‍ കമ്പോളത്തിന്റെ അറ്റത്തെത്തിയിരിക്കുന്നു എന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പല കാരണങ്ങള്‍ പറയാനുണ്ടെന്ന് ഒഇസിഡി പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപടക്കമുള്ളവര്‍ പറയുന്ന മയക്കുമരുന്ന് ആസക്തിയടക്കമുള്ള പ്രശ്‌നങ്ങളുണ്ട്.

പ്രീമിയര്‍ അസറ്റ് മാനേജ്‌മെന്റില്‍ നിന്നുള്ള ജേക്ക് റോബിന്‍സിന്റെ അഭിപ്രായത്തില്‍ താഴ്ന്ന തൊഴിലില്ലായ്മനിരക്ക്, വേതന വര്‍ദ്ധനയ്ക്കു കാരണമാകുമെന്നാണ്. നിയമനങ്ങള്‍ നടത്തുവാന്‍ തൊഴില്‍ ദാതാക്കള്‍ക്ക് പ്രയാസമേറുകയും കൂടിയ വേതനം നല്‍കാന്‍ ഏറെ പണം കണ്ടെത്തുകയും വേണ്ടി വരുന്നു. അടുത്ത വര്‍ഷം തൊഴിലില്ലായ്മ നിരക്ക് 3.25 ശതമാനമായി കുറയുമെന്നു പന്തണ്‍ മാക്രോ ഇക്കണോമിക്‌സിലെ ചീഫ് ഇക്കണോമിസ്റ്റ് ഇയാന്‍ ഷെപ്പേര്‍സണ്‍ പ്രവചിക്കുന്നു.

പലിശ നിരക്ക് ഉയര്‍ത്തുന്നതിന് വേണ്ടി യുഎസ് ഫെഡറല്‍ റിസര്‍വ് നടപടികള്‍ ശക്തിപ്പെടുത്തുന്നതു കാരണമാണിത്. തൊഴിലില്ലായ്മ നിരക്ക് മൂന്നു ശതമാനത്തിന് അടുത്തായിരിക്കുന്നത് സുസ്ഥിരമാണെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് കരുതുന്നില്ല. തൊഴിലാളികളുടെ കൂടുതല്‍ പണം ചെലവഴിക്കുന്ന സ്വഭാവവും പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന സാഹചര്യവും മൂലം ഫെഡറല്‍ റിസര്‍വ് 2019 ല്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഇരുവരും പ്രവചിക്കുന്നു.

വ്യാപാര യുദ്ധത്തെ അവഗണിക്കുന്നതാണ് യുഎസിലെ തൊഴിലില്ലായ്മയെ ബാധിക്കുന്ന മറ്റൊരു പ്രധാന കാര്യം. അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ഫാക്റ്ററിതൊഴിലാളികളെ വ്യാപകമായ തോതില്‍ ബാധിക്കുന്നതായി തോന്നുന്നില്ല. ഉല്‍പ്പാദന മേഖലയിലെ തൊഴിലവസരങ്ങളില്‍ സെപ്റ്റംബറില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 18,000 തൊഴിലവസരങ്ങളാണ് പോയമാസം ഈ രംഗത്തു കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അങ്ങനെ ഈ വര്‍ഷം 278,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

വ്യാപാരയുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം അമേരിക്ക 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ചരക്കുകള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തി. തിരിച്ചടിയായി ചൈന 60 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തുകയും ചെയ്തു. പ്രശ്‌നത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും 50 ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കുകള്‍ക്ക് ഇതിനകം നികുതി ചുമത്തിയിട്ടുണ്ട്.

പ്രൊഫഷണല്‍, ബിസിനസ് മേഖലകളിലെ തൊഴിലവസരങ്ങള്‍ കഴിഞ്ഞ മാസം 54,000 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഈ മേഖലകളിലുണ്ടായ ആകെ വര്‍ധന 560,000 ആണ്. ആരോഗ്യപരിപാലന മേഖലയില്‍ സെപ്റ്റംബര്‍ മാസത്തില്‍ 26,000 ജീവനക്കാരുടെ വര്‍ധനയും ഉണ്ടായിരിക്കുന്നു. ഇതടക്കം ആരോഗ്യമേഖലയില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ 302,000ലേക്ക് ഉയര്‍ന്നിരിക്കുന്നു.

Comments

comments

Categories: Slider, World
Tags: Unemployment, US