സ്‌പോട്ടിഫൈ @ 10

സ്‌പോട്ടിഫൈ @ 10

നമ്മള്‍ സംഗീതം ശ്രവിച്ചിരുന്ന രീതി ഒരു ദശാബ്ദത്തിനിടെ വലിയ മാറ്റത്തിനാണു സാക്ഷ്യംവഹിച്ചത്. അതിനു തുടക്കമിട്ടതാകട്ടെ, സ്‌പോട്ടിഫൈ എ.ബിയെന്ന സ്‌റ്റോക്ക്‌ഹോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ്. ആഗോള സംഗീത വ്യവസായരംഗത്ത് വിപ്ലവം തീര്‍ത്ത സ്‌പോട്ടിഫൈ, മ്യൂസിക് സ്ട്രീമിംഗിനെ എല്ലാവര്‍ക്കും നിര്‍ബന്ധമായും ആവശ്യമുള്ള സേവനമാണെന്ന നിലയിലേക്ക് എത്തിച്ചു.

2006-ല്‍ മാര്‍ട്ടിന്‍ ലൊറേന്റ്‌സനും ഡാനിയേല്‍ ഏകും കൂടി മ്യൂസിക് സ്ട്രീമിംഗ് സര്‍വീസിനെ കുറിച്ചു ചിന്തിക്കുമ്പോള്‍, ഡാനിയേലിന് പ്രായം വെറും 23. ഡാനിയേലാണു സ്‌പോട്ടിഫൈ എന്ന പേര് നിര്‍ദേശിച്ചത്. 2006-ല്‍ ഉദിച്ച ആശയം രണ്ട് വര്‍ഷം പിന്നിട്ട്, 2008-ലെത്തിയപ്പോള്‍ നിരവധി പാട്ടുകളുടെ ലൈസന്‍സ് കൈവശമാക്കി കൊണ്ട് റെക്കോഡിംഗ് കമ്പനികളുമായി കരാറിലേര്‍പ്പെടാന്‍ ഇരുവര്‍ക്കും സാധിച്ചു. 2008 ഒക്ടോബര്‍ എട്ടിന് സ്‌പോട്ടിഫൈ ഔദ്യോഗികമായി സേവനം ആരംഭിച്ചു.

ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഗീത വ്യവസായ രംഗം തകര്‍ച്ച നേരിട്ടു. എന്നാല്‍ ആരും പ്രതീക്ഷിക്കാത്തൊരു ഘടകം സംഗീത വ്യവസായത്തിന്റെ രക്ഷകനായി അവതരിച്ചു. അത് മ്യൂസിംഗ് സ്ട്രീമിംഗായിരുന്നു. സ്‌പോട്ടിഫൈ തുടക്കമിട്ട ഈ സേവനരംഗത്ത് ഇപ്പോള്‍ ആപ്പിളിനെയും, ആമസോണിനെയും പോലുള്ള ഭീമന്മാരും സജീവമായുണ്ട്.

സ്‌റ്റോക്ക്‌ഹോം സ്വദേശി ഡാനിയേല്‍ ഏക് ( Daniel Ek) ജോലി തേടി ഗൂഗിളിലെത്തുമ്പോള്‍, ഗൂഗിള്‍ അതിന്റെ ആരംഭഘട്ടത്തിലായിരുന്നു. മാത്രമല്ല, ഡാനിയേല്‍ കൗമാരക്കാരനുമായിരുന്നു. അന്നു ജോലി തേടിയെത്തിയ ഡാനിയേലിനോടു ഗൂഗിള്‍ കമ്പനി അധികൃതര്‍ പറഞ്ഞത്, പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം തിരികെ വരൂ, അപ്പോള്‍ ജോലിക്ക് പരിഗണിക്കാമെന്നായിരുന്നു. ജോലി അന്വേഷിച്ചു നടന്ന കാലത്തു ഡാനിയേലിന് ഏകദേശം 16 വയസ് പ്രായമായിരുന്നു. അതായത് ഒരു ജോലിയില്‍ പ്രവേശിക്കാനുള്ള പക്വതയൊന്നും ഇല്ലായിരുന്നെന്നു ചുരുക്കം. എങ്കിലും അവന് അന്നു സിലിക്കണ്‍വാലിയിലെ ബുദ്ധികേന്ദ്രങ്ങളെ ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നു. കാരണം ചെറുപ്രായത്തില്‍ തന്നെ അവന്‍ സംരംഭകന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു എന്നതു തന്നെ. 13 വയസുള്ളപ്പോള്‍ തന്നെ ഡാനിയേല്‍ ബിസിനസ് ലോകത്തേയ്ക്കു ചുവടുവച്ചിരുന്നു. വീട്ടിലിരുന്നു കൊണ്ടു തന്നെ ആവശ്യക്കാര്‍ക്കു വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തു നല്‍കി കൊണ്ടായിരുന്നു അത് സാധ്യമാക്കിയത്. ആദ്യമായി വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തു കൊടുത്തപ്പോള്‍ ഡാനിയേല്‍, അവന്റെ കസ്റ്റമറില്‍നിന്ന് ഈടാക്കിയത് 100 ഡോളറായിരുന്നു. ക്രമേണ വെബ്‌സൈറ്റ് രൂപകല്‍പന ചെയ്യാനായി 5,000 ഡോളര്‍ വരെ കസ്റ്റമറില്‍നിന്ന് ഈടാക്കി തുടങ്ങി. 20 വയസ് ആയപ്പോഴേക്കും ഫെരാരി കാറില്‍ സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിലെ നിരത്തിലൂടെ ഒരു ചുവപ്പ് ഫെരാരി കാറില്‍ ചുറ്റി സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള സാമ്പത്തിക നിലയിലേക്കും ഡാനിയേല്‍ എത്തി. പക്ഷേ, ഇതിലൊന്നും സംതൃപ്തി കണ്ടെത്തി ജീവിക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നില്ല. പകരം, സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറത്തേയ്ക്കു സമ്പന്നനാകുന്നത് അവന്‍ സ്വപ്‌നം കണ്ടു. ആ സ്വപ്‌നമാണ് അവനെ സ്‌പോട്ടിഫൈ എന്ന മ്യൂസിക് സ്ട്രീമിംഗ് സര്‍വീസ് ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. അതിലൂടെ അത്രയും കാലം ലോകം സംഗീതം ശ്രവിച്ചിരുന്ന രീതിക്കും മാറ്റം വന്നു.
2006-ല്‍ മാര്‍ട്ടിന്‍ ലൊറേന്റ്‌സനും ഡാനിയേല്‍ ഏകും കൂടി മ്യൂസിക് സ്ട്രീമിംഗ് സര്‍വീസിനെ കുറിച്ചു ചിന്തിക്കുമ്പോള്‍, ഡാനിയേലിന് പ്രായം വെറും 23. ഡാനിയേലാണു സ്‌പോട്ടിഫൈ എന്ന പേര് നിര്‍ദേശിച്ചത്. 2006-ല്‍ ഉദിച്ച ആശയം രണ്ട് വര്‍ഷം പിന്നിട്ട്, 2008-ലെത്തിയപ്പോള്‍ നിരവധി പാട്ടുകളുടെ ലൈസന്‍സ് കൈവശമാക്കി കൊണ്ട് റെക്കോഡിംഗ് കമ്പനികളുമായി കരാറിലേര്‍പ്പെടാന്‍ ഇരുവര്‍ക്കും സാധിച്ചു. 2008 ഒക്ടോബര്‍ എട്ടിന് സ്‌പോട്ടിഫൈ ഔദ്യോഗികമായി സേവനം ആരംഭിച്ചു. പത്ത് വര്‍ഷമെത്തുമ്പോള്‍ സ്‌പോട്ടിഫൈക്ക് ഇന്ന് 180 ദശലക്ഷം വരിക്കാരുണ്ട്. അതില്‍ തന്നെ 83 ദശലക്ഷം പണമടയ്ക്കുന്ന വരിക്കാര്‍ (paid subscriber) സ്വന്തമായുണ്ട്. സ്‌പോട്ടിഫൈയുടെ വരവോടെ MP3 കാലാഹരണപ്പെട്ടു. സമീപകാലത്തൊന്നും സ്‌പോട്ടിഫൈയുടെ പ്രാധാന്യം കുറയില്ലെന്നും ഏറെക്കുറെ ഉറപ്പാണ്. ഇപ്പോള്‍ യു ട്യൂബ് മ്യൂസിക് പോലെ വിപണിയില്‍ പുതുതായി പ്രവേശിച്ചവര്‍ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിനെ വലവീശിപ്പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഈയൊരു സാഹചര്യം വച്ചു നോക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ സ്‌പോട്ടിഫൈ കാര്യമായ വളര്‍ച്ച കൈവരിക്കാനും സാധ്യതയുണ്ട്. അനുദിന ജീവിതത്തിന്റെ ഭാഗമായി സ്ട്രീമിംഗിനെ നമ്മള്‍ ഏറ്റെടുത്തു കഴിഞ്ഞു. ടിവി/ റേഡിയോ ഓണ്‍ ചെയ്യുന്നതു പോലെയോ, ഒരു ടെക്‌സ്റ്റ് മെസേജ് അയയ്ക്കുന്നതോ പോലെ സര്‍വസാധാരണമായിരിക്കുകയാണു സ്ട്രീമിംഗും.

പുനര്‍ജ്ജനി

ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ്, സംഗീത വ്യവസായത്തിന്റെ അന്ത്യം അനിവാര്യമാണെന്ന് തോന്നല്‍ ജനിപ്പിച്ചിരുന്ന കാലഘട്ടം കൂടിയായിരുന്നു. എച്ച്എംവി എന്ന സംഗീത വ്യവസായ രംഗത്തെ പ്രമുഖ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചതും ഇതേ കാലഘട്ടത്തിലായിരുന്നു. സാമ്പത്തികമാന്ദ്യവും, നിര്‍മാതാക്കളുടെ അനുവാദമോ അംഗീകാരമോ കൂടാതെ കലാസൃഷ്ടി മോഷ്ടിച്ച് അനധികൃതമായി കോപ്പി ചെയ്യുന്ന രീതിയായ പൈറസി വ്യാപകമായതുമൊക്കെയായിരുന്നു ഇതിനുള്ള കാരണം. എന്നാല്‍ 2016 ആയപ്പോഴേക്കും കാര്യങ്ങള്‍ തിരിഞ്ഞുവന്നു. ആരും പ്രതീക്ഷിക്കാത്തൊരു ഘടകമാണു സംഗീത വ്യവസായത്തിന്റെ രക്ഷകനായി അവതരിച്ചത്. അത് മ്യൂസിംഗ് സ്ട്രീമിംഗായിരുന്നു. സ്‌പോട്ടിഫൈ തുടക്കമിട്ട ഈ സേവനരംഗത്ത് ഇപ്പോള്‍ ആപ്പിളും, ആമസോണും സജീവമായുണ്ട്. സംഗീത വ്യവസായലോകത്തിലെ ഏറ്റവും വലിയ കമ്പനിയാണു വാര്‍ണര്‍ മ്യൂസിക്. അവര്‍ പ്രഖ്യാപിച്ചതനുസരിച്ച് അവര്‍ക്ക് 2016-ല്‍ ലഭിച്ചത് 3.25 ബില്യന്‍ ഡോളറായിരുന്നു. ഇത് എട്ട് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വരുമാനം കൂടിയായിരുന്നു. ഇതില്‍ ഒരു ബില്യന്‍ ഡോളര്‍ സ്ട്രീമിംഗില്‍ നിന്നു മാത്രമായിരുന്നു. വാര്‍ണര്‍ മ്യൂസിക്കിന് ഡൗണ്‍ലോഡില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടിയായിരുന്നു സ്ട്രീമിംഗില്‍നിന്നും ലഭിച്ചത്. വാര്‍ണര്‍ മ്യൂസിക്കിനെ പോലെ തന്നെ സംഗീതവ്യവസായ രംഗത്തെ മറ്റ് പ്രമുഖ കമ്പനികള്‍ക്കും ഇതു പോലെ സ്ട്രീമിംഗില്‍നിന്ന് ലാഭം ലഭിച്ചു തുടങ്ങുകയും ചെയ്തു. 2016-ന്റെ ആദ്യ പകുതിയില്‍ യുഎസില്‍ സ്ട്രീമിംഗ് വരുമാനം 57 ശതമാനം വര്‍ധിച്ച് 1.6 ബില്യന്‍ ഡോളറിലെത്തി. ഇന്നു ചുരുങ്ങിയത് 180 ദശലക്ഷം പേര്‍ സ്ട്രീമിംഗ് സേവനത്തിനായി സൈന്‍ ഇന്‍ (sign in) ചെയ്തവരാണെന്നു കണക്കാക്കപ്പെടുന്നു. ഈ മാറ്റവും, മാറ്റത്തിനു കൈവന്ന വേഗതയും സംഗീത ലോകത്തില്‍ സൃഷ്ടിച്ചതു വലിയ മാറ്റങ്ങളാണ്. ഇഷ്ടപ്പെട്ട സംഗീതം ബ്രൗസ് ചെയ്യാന്‍ കഴിയുമെന്നതു മാത്രമല്ല, സ്‌പോട്ടിഫൈയും, ആപ്പിളും, ആമസോണുമൊക്കെ ആരംഭിച്ചിരിക്കുന്ന മ്യൂസിക് സ്ട്രീമിംഗ് സേവനത്തിലൂടെ അനധികൃത ഡൗണ്‍ലോഡ് മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തികളും കുറച്ചു കൊണ്ടു വരാന്‍ സാധിച്ചെന്നു യൂണിവേഴ്‌സല്‍ റെക്കോഡ്‌സിലെ ഡിജിറ്റല്‍ ഹെഡ് പോള്‍ സ്‌മേര്‍നിക്കി പറയുന്നു. കാരണം സ്ട്രീമിംഗ് സേവനം എളുപ്പം ലഭിക്കുമെന്നു മാത്രമല്ല, വളരെ ചെലവ് കുറഞ്ഞതുമാണ്. ഇഷ്ടപ്പെട്ട ഗാനം, അസംഖ്യം വരുന്ന ശേഖരം എന്നിവ സ്ട്രീമിംഗിനെ ആകര്‍ഷവുമാക്കുന്നു.

സ്‌പോട്ടിഫൈ

2008 ഒക്ടോബര്‍ എട്ടിന് സ്വീ്ഡന്റ് തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമില്‍ തുടക്കമിട്ട മ്യൂസിക് സ്ട്രീമിംഗ് സര്‍വീസാണു സ്‌പോട്ടിഫൈ. ദശലക്ഷക്കണക്കിനു വരുന്ന കലാകാരന്മാര്‍ക്ക് അവരുടെ കലയെ ആശ്രയിച്ചു ജീവിക്കുന്നതിനുള്ള അവസരം ഒരുക്കുക, കോടിക്കണക്കിന് വരുന്ന ആരാധകര്‍ക്ക് അല്ലെങ്കില്‍ കലയെ സ്‌നേഹിക്കുന്നവര്‍ക്ക് അത് ആസ്വദിക്കാനും അതില്‍നിന്നും പ്രചാദനം ഉള്‍ക്കൊള്ളാനും അവസരമൊരുക്കുക എന്നതാണു സ്‌പോട്ടിഫൈയുടെ ദൗത്യം. ഇന്ന് ലോകത്തിലെ ഏറ്റവും ജനകീയമായ സ്ട്രീമിംഗ് സേവനമാണു സ്‌പോട്ടിഫൈ. 35 മില്യന്‍ പാട്ടുകള്‍ സ്‌പോട്ടിഫൈയുടെ ശേഖരത്തിലുണ്ട്. 65 വിപണികളിലായി 83 ദശലക്ഷം പ്രീമിയം വരിക്കാര്‍ ഉള്‍പ്പെടെ 180 ദശലക്ഷം യൂസര്‍മാരുള്ള കമ്മ്യൂണിറ്റിയും സ്‌പോട്ടിഫൈക്കുണ്ട്.

എന്താണ് സ്‌പോട്ടിഫൈയുടെ വിജയരഹസ്യം ?

സ്ഥാപകനായ ഡാനിയേല്‍ പറയുന്നത് എല്ലാ പ്ലാറ്റ്‌ഫോമുകളിലും തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ശ്രമിച്ചിടത്താണ് സ്‌പോട്ടിഫൈ വിജയിച്ചതെന്നാണ്. വീട്ടില്‍ വീഡിയോ സേവനം ഉപയോഗിക്കുന്നതു പോലെ ഉപയോഗിക്കുന്ന ഒന്നല്ല മ്യൂസിക്. എന്നാല്‍ മൊബൈലില്‍, കാര്‍ ഡ്രൈവ് ചെയ്യുമ്പോഴൊക്കെ നമ്മള്‍ മ്യൂസിക് പ്ലേ ചെയ്യാറുണ്ട്. ഈയൊരു ഘടകമാണ് മ്യൂസിക്കിനെ എല്ലായിടത്തും ലഭ്യമാക്കണമെന്നു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നു ഡാനിയേല്‍ പറയുന്നു. അങ്ങനെ സ്‌പോട്ടിഫൈക്ക് രൂപം കൊടുത്തു. ഇപ്പോള്‍ ലോകമെങ്ങും സ്‌പോട്ടിഫൈയുടെ സേവനം ഉപയോഗിക്കുന്ന തലത്തിലെത്തി.

Comments

comments

Categories: FK News, Slider
Tags: Spotify 10