കാണാതായ ഇന്റര്‍പോള്‍ മേധാവി കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് ചൈന

കാണാതായ ഇന്റര്‍പോള്‍ മേധാവി കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് ചൈന

ബീജിംഗ്: കാണാതായ ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‌വ കസ്റ്റഡിയിലുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. നിയമ ലംഘനങ്ങളെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും അഴിമതി വിരുദ്ധ വിഭാഗം ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് രൂപീകരിച്ച അഴിമതിവിരുദ്ധ ഏജന്‍സിയുടെ അന്വേഷണത്തില്‍ സര്‍ക്കാരിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും 17 ഉന്നതര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ പലരും മെങ്ങുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമായിരുന്നു

ലോക പൊലീസ് സംഘടനയുടെ തലവന്‍ എന്ന സ്ഥാനം രാജിവെയ്ക്കുകയാണെന്ന് കാണിച്ച് മെങ് ഹോങ് എഴുതിയ കത്ത് ഇന്റര്‍പോളിന് ലഭിച്ചു. ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിനാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ പോലീസിനെ സമീപിക്കുകയായിരുന്നു.

ചൈനീസ് പൗരനായ മെങ് ഹോങ് ഏറെനാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പൊലീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുസുരക്ഷാ ചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിച്ച ശേഷമാണ് ഇന്റര്‍പോള്‍ തലവനായി ചുമതല ഏറ്റെടുത്തത്

അതേസമയം ഇന്‍ര്‍പോളിന് പുതിയ താല്ക്കാലിക തലവനെ നിയമിച്ചു. തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്‍ര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങാണ് താല്ക്കാലിക ചുമതല ഏറ്റെടുത്തിരിക്കുന്നത്.ദുബായില്‍ അടുത്തമാസം നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഇന്റര്‍പോള്‍ തലവനെ കസ്‌ററഡിയിലെടുത്ത ചൈന വരും നാളുകളില്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്നാണ് വിവരം.

Comments

comments

Categories: Current Affairs, Slider, World
Tags: China, Interpol