ഇന്ത്യയെ കാത്തിരിക്കുന്നത് മാരകമായ ഉഷ്ണ തരംഗം

ഇന്ത്യയെ കാത്തിരിക്കുന്നത് മാരകമായ ഉഷ്ണ തരംഗം

ന്യൂഡല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് 2015ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗമെന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ 35 കോടി ജനങ്ങള്‍ ഇതുമൂലം മരിച്ചേക്കാം. പകര്‍ച്ച വ്യാധികള്‍ വ്യാപകമാകും. ദാരിദ്ര്യം വര്‍ധിക്കും. വരള്‍ച്ച ശക്തിപ്പെടും. അസുഖങ്ങള്‍ ഒഴിഞ്ഞ നേരമുണ്ടാകില്ലെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ഉഷ്ണതരംഗത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥ ഇന്ത്യയിലാകുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.

ശരാശരി ആഗോളതാപനമായ 1.5 ഡിഗ്രിയെന്നത് 2030 ആകുമ്പോഴേക്കും മറികടക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2030 മുതല്‍ 2052 വരെ കൂടിയ ശരാശരി നിലനില്‍ക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കൊല്‍ക്കത്തയിലേയും കറാച്ചിയിലേയും ഉഷ്ണതരംഗത്തെ കുറിച്ച് റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കറാച്ചിയിലും കൊല്‍ക്കത്തയിലും 2015ലേതിന് സമാനമായ ഉഷ്ണതരംഗമാണ് പ്രതീക്ഷിക്കാവുന്നത്. ഇതുമൂലമുളള മരണനിരക്കും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ വിശദമായ ചര്‍ച്ച നടത്തും. അന്തരീക്ഷ താപനില പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കൂട്ട മരണമാകും ഫലമെന്ന് റിപ്പോര്‍ട്ട് താക്കീത് ചെയ്യുന്നു.

2010ലുണ്ടായിരുന്ന താപനിലയേക്കാള്‍ കാര്‍ബര്‍ പുറംതള്ളല്‍ 45 ശതമാനം കുറയ്ക്കുകയാണ് ഏക പരിഹാരമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: Current Affairs, Slider
Tags: Heat, heat waves