സ്വകാര്യ കമ്പനികൾക്ക് ഓഫ്‌ലൈൻ വേരിഫിക്കേഷന് ആധാർകാർഡ് ഉപയോഗിക്കാം: അജയ് ഭൂഷൺ

സ്വകാര്യ കമ്പനികൾക്ക് ഓഫ്‌ലൈൻ വേരിഫിക്കേഷന് ആധാർകാർഡ് ഉപയോഗിക്കാം: അജയ് ഭൂഷൺ

ന്യൂഡെൽഹി: ഉപഭോക്താക്കളുടെ ഓഫ്‌ലൈൻ വേരിഫിക്കേഷൻ നടത്താനായി സ്വകാര്യ കമ്പനികൾക്ക് ആധാർകാർഡ് ഉപയോഗിക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) സിഇഒ അജയ് ഭൂഷൺ. ആധാർകാർഡിലെ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും നൽകേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയിൽ ഇക്കാര്യം വിലക്കിയിട്ടില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സെപ്റ്റംബർ 26 ന് നിയന്ത്രണങ്ങളോടെയാണ് ആധാറിന് സുപ്രീംകോടതി അംഗീകാരം നൽകിയത്. സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ആവശ്യപ്പെട്ട് ഓൺലൈൻ ഇലക്ട്രോണിക്-നോ യുവർ കസ്റ്റമർ(ഇ-കെവൈസി) സംവിധാനം നടപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി കർശനമായി നിർദേശിച്ചിരുന്നു. എന്നാൽ ഈ കമ്പനികൾക്ക് ഓഫ്‌ലൈൻ കെവൈസിയും ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള പരിശോധനയും തുടരാമെന്ന് അജയ്ഭൂഷൻ ട്വീറ്റ് ചെയ്യുന്നു.
ആധാർനിയമത്തിലെ 57 -ാം വകുപ്പനുസരിച്ചുള്ള വിധിന്യായം പല തവണ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് ബാങ്ക് എക്കൗണ്ട് തുറക്കാനോ സിംകാർഡ് ലഭിക്കാനോ സ്വമേധയാ ആധാറുപയോഗിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ നിയമപരമായ ഉപദേശം തേടിക്കൊണ്ടിരിക്കുകയാണെന്ന് ഭൂഷൺ വ്യക്തമാക്കി.

Comments

comments

Categories: FK News, Slider
Tags: adhaar