ഇ-കൊമേഴ്‌സ് ശക്തിപ്പെടുത്താന്‍ ഇന്‍വെസ്റ്റ് ഇന്ത്യ നിര്‍ദേശങ്ങള്‍ തേടുന്നു

ഇ-കൊമേഴ്‌സ് ശക്തിപ്പെടുത്താന്‍ ഇന്‍വെസ്റ്റ് ഇന്ത്യ നിര്‍ദേശങ്ങള്‍ തേടുന്നു

ഇ-കൊമേഴ്‌സ് നയത്തിന്റെ കരടില്‍ പുനര്‍വിചിന്തനം നടത്തുന്ന സാഹചര്യത്തിലാണ് ഈ നടപടികള്‍ കൈക്കൊള്ളുന്നത്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി വ്യവസായ മേഖലയില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ദേശീയ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷണല്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യ സമാഹരിക്കുന്നു. സംഘടന ശേഖരിക്കുന്ന നിര്‍ദേശങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന് (ഡിഐപിപി)നല്‍കും.
അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്‌സ് വിപണിയെ എങ്ങനെ ശക്തിപ്പെടുത്താം, ബ്രാന്‍ഡുകളെ എങ്ങനെ ആഗോളതലത്തില്‍ എത്തിക്കാം, എംഎസ്എംഇ സംരംഭങ്ങളെയും കയറ്റുമതിയെയും എങ്ങനെ പ്രോത്സാഹിപ്പിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശം വിവിധ വ്യാവസായിക പ്രതിനിധികള്‍ക്ക് ഇന്‍വെസ്റ്റ് ഇന്ത്യ അയച്ചു നല്‍കിട്ടുണ്ട്. ഡിഐപിപിക്ക് കീഴില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ഇന്‍വെസ്റ്റ് ഇന്ത്യ.
ഡാറ്റാ ശേഖരണവും അവയുടെ പങ്കുവയ്ക്കലും, ഉപഭോക്തൃ സംരക്ഷണം, നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ നയങ്ങള്‍ എന്നിവയെ സംബന്ധിച്ച കാഴ്ചപ്പാടുകളും സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്ന നടപടികളും പങ്കുവെക്കാന്‍ ഇന്‍വെസ്റ്റ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ-കൊമേഴ്‌സ് മേഖലയുമായും വ്യവസായ മേഖലയുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന പ്രധാന ഏജന്‍സിയാണ് ഡിഐപിപി. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിന്
വ്യവസായ സെക്രട്ടറി രമേശ് അഭിഷേകിന്റെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടത്താനും വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്നതിനുമാണ് ഇന്‍വെസ്റ്റ് ഇന്ത്യ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് അടുത്ത ഉദ്യോഗസ്ഥര്‍ പറയുന്നു.
രണ്ട് മാസം മുമ്പ് സര്‍ക്കാര്‍ പുറത്തിറക്കിയ ഇ-കൊമേഴ്‌സ് നയത്തിന്റെ കരടില്‍ പുനര്‍വിചിന്തനം നടത്തുന്ന സാഹചര്യത്തിലാണ് ഈ നടപടികള്‍ കൈക്കൊള്ളുന്നത്. വന്‍ വിലക്കിഴിവിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും റൂപേ പേമെന്റ് സംവിധാനം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് നിബന്ധനയുമാണ് ഇ-കൊമേഴ്‌സ് മേഖലയില്‍ ശക്തമായ വിയോജിപ്പ് സൃഷ്ടിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy
Tags: e- commerce