വിജയശ്രീലാളിതനായി ടിവിഎസ് അപ്പാച്ചെ 160 4വി

വിജയശ്രീലാളിതനായി ടിവിഎസ് അപ്പാച്ചെ 160 4വി

ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് താണ്ടി

ന്യൂഡെല്‍ഹി : ഒരു ലക്ഷം യൂണിറ്റ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിള്‍ വിറ്റതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ആറ് മാസം മുമ്പ് മാത്രമാണ് 160 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചത്. പ്രീമിയം 150-160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി വിരാജിക്കുന്നത്. പൂര്‍ണ്ണമായും പുതിയ എന്‍ജിന്‍, ഷാസി, ഡിസൈന്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയ്ക്ക് ആക്കം കൂട്ടി. പഴയ അപ്പാച്ചെ ആര്‍ടിആര്‍ 160 ടിവിഎസ് ഇപ്പോഴും വില്‍ക്കുന്നുണ്ട്.

ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, കാര്‍ബുറേറ്റഡ് എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ ആര്‍ടിആര്‍ 160 4വി വിപണിയിലുള്ളത്. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 എഫ്‌ഐ 4വി എന്നാണ് ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേര്‍ഷന്‍ അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ 4 വാല്‍വ്, 159.5 സിസി എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റില്‍ 16.6 ബിഎച്ച്പി കരുത്തും കാര്‍ബുറേറ്റഡ് വേരിയന്റില്‍ 16.3 ബിഎച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും.

രൂപകല്‍പ്പനയുടെ കാര്യത്തില്‍ മൂത്ത ജ്യേഷ്ഠന്‍ അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയുമായി വളരെ നല്ല സാമ്യം കാണാം. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ കാര്‍ബുറേറ്റഡ് വേരിയന്റിന് മണിക്കൂറില്‍ 113 കിലോമീറ്ററും ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിന് 114 കിലോമീറ്ററുമാണ് ടോപ് സ്പീഡ്. റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ 160 4വി ലഭിക്കും. 82,810 രൂപ (ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, കാര്‍ബുറേറ്റഡ് വേരിയന്റ്), 85,810 രൂപ (ഫ്രണ്ട്-റിയര്‍ ഡിസ്‌ക് ബ്രേക്ക്, കാര്‍ബുറേറ്റഡ് വേരിയന്റ്), 91,819 രൂപ (ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റ്) എന്നിങ്ങനെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto