ടൗണ്‍ഹൗസ് വികസനത്തിനൊരുങ്ങി ഒയോ

ടൗണ്‍ഹൗസ് വികസനത്തിനൊരുങ്ങി ഒയോ

ഗൂഡ്ഗാവ്: ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സേവനദാതാക്കളായ ഒയോ റൂംസ് ബിസിനസ് യാത്രക്കാരെ ലക്ഷ്യമിടുന്ന ടൗണ്‍ഹൗസ് ബ്രാന്‍ഡ് വികസിപ്പിക്കാനൊരുങ്ങുന്നു. ്അടുത്ത വര്‍ഷത്തോടെ ടൗണ്‍ഹൗസുകളുടെ എണ്ണം നിലവിലെ 45 ല്‍ നിന്നും 400-500 ആക്കി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് ഒയോ ടൗണ്‍ഹൗസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അങ്കിത് ടണ്‍ഡണ്‍ പറഞ്ഞു. ഗുവാഹത്തി, വിജയവാഡ, ലക്‌നൗ, സൂററ്റ്, നാഗ്പൂര്‍, പോണ്ടിച്ചേരി തുടങ്ങിയിടങ്ങളില്‍ സാന്നിധ്യമുള്ള ടൗണ്‍ഹൗസ് കഴിഞ്ഞ മാസം യുകെ വിപണിയിലേക്കും ചുവടുവെച്ചിരുന്നു.

ടൗണ്‍ഹൗസ് ഹോട്ടലുകളുടെ വളര്‍ച്ച മാസം തോറും ശക്തിപ്പെടുന്നതായിട്ടാണ് കാണുന്നതെന്നും ഒയോ ടൗണ്‍ഹൗസ് ബ്രാന്‍ഡിന്റെ വികസനത്തില്‍ കാര്യമായ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അങ്കിത് വ്യക്തമാക്കി. അടുത്ത വര്‍ഷം ദേശീയ അന്തര്‍ദേശീയ തലത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ബ്രാന്‍ഡിനെ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാടക, നടത്തിപ്പ് കരാര്‍ മാതൃകകളിലാണ് ഒയോ ടൗണ്‍ഹൗസ് ബ്രാന്‍ഡ് ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കഫേ, ആഴ്ച്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടുക്കള, പ്രിന്റര്‍ തുടങ്ങിയ സൗകര്യങ്ങളുള്ള, ഒയോയുടെ മറ്റ് റൂമുകളില്‍ നിന്ന് ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്ന ടൗണ്‍ഹൗസ് യുവ ബിസിനസ് യാത്രാക്കാരെയാണ് ലക്ഷ്യം വെക്കുന്നത്. ഒയോയുടെ ലെമണ്‍ ട്രീ, ജിഞ്ചര്‍ ബ്രാന്‍ഡുകള്‍ക്ക് 65-75 ശതമാനം സ്വീകാര്യത ലഭിക്കുമ്പോള്‍ ടൗണ്‍ഷിപ്പിന് 90 ശതമാനം സ്വീകാര്യതയാണ് ഉപഭോക്താക്കളുടെ ഇടയില്‍ നിന്ന് ലഭിക്കുന്നതെന്നാണ് കണക്ക്.

Comments

comments

Categories: FK News
Tags: OYO