ഇന്ത്യയും റഷ്യയും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

ഇന്ത്യയും റഷ്യയും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധ ഭീഷണിയെ മറികടന്ന് പ്രതിരോധരംഗത്തിനു കരുത്താകുന്ന എസ്400 ട്രയംഫ് മിസൈല്‍ വാങ്ങാനുള്ള കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒപ്പുവച്ചു. 40000 കോടി രൂപ മുടക്കി റഷ്യയില്‍നിന്നും നാല് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ വാങ്ങുക.

ഇന്ത്യയെ ലക്ഷ്യം വെക്കുന്ന മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍ , ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാനാവുന്നതാണ് സംവിധാനം. ശത്രുവിന്റെ ആയുധങ്ങളെ 380 കി.മി അകലെ വെച്ച് നശിപ്പിക്കാന്‍ ഇതുവഴി സാധ്യമാകും.

ഈ കരാറിനൊപ്പം ബഹിരാകാശ രംഗത്തെ സഹകരണത്തിന് മറ്റൊരു കരാറിലും ഇരു രാജ്യങ്ങളും ഒപ്പ് വെച്ചിട്ടുണ്ട്. ഈ കരാര്‍ പ്രകാരം സൈബീരിയയില്‍ ഇന്ത്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. ഇതുള്‍പ്പെടെ 20 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്.

റഷ്യയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ എതിരാളിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നവര്‍ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തുന്ന ഉപരോധം (സിഎടിഎസ്എ) ഇന്ത്യയ്ക്ക് മേലും ഏര്‍പ്പെടുത്തുമെന്ന യുഎസിന്റെ ഭീഷണി തള്ളിയാണ് ഇന്ത്യ കരാറില്‍ ഒപ്പ് വച്ചത്.

Comments

comments

Categories: Current Affairs, Slider
Tags: India, Russia