ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനയുടെ ചാരപ്പണി

ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനയുടെ ചാരപ്പണി

വാഷിങ്ടണ്‍: ആപ്പിള്‍, ആമസോണ്‍ എന്നിവയടക്കമുള്ള ആഗോള ടെക് കമ്പനികളുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഉപകരണങ്ങളില്‍ ചൈന രഹസ്യമായി മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍.

ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് ചൈനീസ് ഭരണകൂടത്തിന്റ അറിവോടെയാണെന്നാണ് വിവരം. യുഎസ് മാധ്യമമായ ബ്ലൂംബര്‍ഗ് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തെ ഒട്ടുമിക്ക കമ്പനികളും ചൈനയില്‍ നിന്നുമാണ് തങ്ങളുടെ ഗാഡ്ജറ്റ് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്നത്. ഈ സെര്‍വറുകളുടെ അകത്ത് നേര്‍ത്ത പെന്‍സിലിന്റെയോ ധാന്യമണിയുടേയോ വലിപ്പമുള്ള ചെറുചിപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകള്‍ ഹാക്ക് ചെയ്യാന്‍ പ്രത്യേക പരിശീലനം നടത്തിയ വിഭാഗമാണ് ചിപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തില്‍ ചിപ്പുകള്‍ ഘടിപ്പിക്കപ്പെട്ട മദര്‍ബോര്‍ഡില്‍നിന്ന് മറ്റുരാജ്യങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനും സെര്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഇവര്‍ക്കാകും.

റിപ്പോര്‍ട്ട് വിശ്വസനീയമാണെന്ന് കഴിഞ്ഞദിവസം വാഷിംഗ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Slider, Tech, World
Tags: Amazon, Apple, China