പ്രളയത്തില്‍ വീട് നഷ്ടമായ വിഷ്ണുവിനും കുടുംബത്തിനും സ്വപ്‌നം പൂവണിഞ്ഞു

പ്രളയത്തില്‍ വീട് നഷ്ടമായ വിഷ്ണുവിനും കുടുംബത്തിനും സ്വപ്‌നം പൂവണിഞ്ഞു

പറവൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ആദ്യം കൈമാറുന്ന ഭവനം

കൊച്ചി (പറവൂര്‍): പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ആദ്യം വീടിന്റെ താക്കോല്‍ കൈമാറ്റം എംഎല്‍എ വി ഡി സതീശന്‍ നിര്‍വഹിച്ചു. പറവൂര്‍ കുഞ്ഞിതൈ ചില്ലിക്കൂട്ടത്തില്‍ സുധീറിന്റെ വീല്‍ചെയറില്‍ ജീവിക്കുന്ന മകന്‍ വിഷ്ണുവിനാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂറോ പാനല്‍സ് ഹോംസ് വീട് നിര്‍മ്മിച്ചു നല്‍കിയത്.

വീടിന്റെ കല്ലിടല്‍ കഴിഞ്ഞ് 18ാം ദിവസം വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ നല്‍കാന്‍ കഴിഞ്ഞുവന്നതാണ് ന്യൂറോ പാനല്‍സ് കൈമാറുന്ന വീടിന്റെ പ്രത്യേകത. സുധീറും ഭാര്യയും രോഗികളാണ്. ഇവരുട മകന്‍ വിഷ്ണു കൈകാലുകള്‍ തളര്‍ന്ന് വീല്‍ചെയറില്‍ യാത്ര ചെയ്താണ് പുതിയകാവ് ഗവ.ഹയര്‍സെക്കന്ററി സ്‌കുളില്‍ പഌ് ടുവിന് പഠിക്കുന്നത്. വിഷ്ണുവിന്റെ അനുജന്‍ നാലാം കല്‍സിലുമാണ്. നിരാശ്രയരായ കുടുംബത്തിന് ആകെയുണ്ടായിരുന്ന ചെറിയ വീടും പ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. ഇതിനെ തുടര്‍ന്നാണ് വി.ഡി.സതീശന്‍ എം.എല്‍.എ സ്വന്തം ഭവനനിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഷ്ണുവിന്റെ വീടിന് വേണ്ടി പരിശ്രമിച്ചത്. ന്യൂറോ പാനല്‍സ് പ്രീ ഫാബ്രിക്കേറ്റഡ് പാനലുകള്‍ ഉപയോഗിച്ചാണ് ആറേകാല്‍ ലക്ഷം രൂപ ചെലവഴിച്ച് 504 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് ബെഡ്‌റൂമും അടുക്കളയും ഹാളും അടങ്ങുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മ്മിച്ച് കൈമാറിയിരിക്കുന്നത്. കൂടാതെ ഇവര്‍ക്ക് ഉപജീവനമാര്‍ഗമായി വീടിന് മുന്നില്‍ പലചരക്ക് കട തുടങ്ങുന്നതിനുള്ള സഹായം റോട്ടറി കഌ് വനിതാവിഭാഗമായ റോട്ടറി ഇന്നര്‍വീല്‍സിന്റെ സഹായത്തോടെ ഒരുക്കി നല്‍കുക കൂടിയാണ് ന്യറോ പാനല്‍സ്. ഇന്നലെ നടന്ന ലളിതമായ ചടങ്ങില്‍ വി.ഡി സതീശന്‍ എം.എല്‍.എയും ന്യൂറോ പാനല്‍സ് മാനേജിംഗ് ഡയറക്ടര്‍ സുബിന്‍ തോമസും ചേര്‍ന്ന് വിഷ്ണുവിന് താക്കോല്‍ കൈമാറി.

പ്രളയം ഏറെ നാശം വിതച്ച പറവൂരില്‍ ആദ്യമായി പൂര്‍ത്തീകരണം നടത്തി താക്കോല്‍കൈമാറ്റം ചെയ്യുന്ന വീട് മാതൃകാ ഭവനമാണെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പ്രത്യേക ഉപഹാരം വിഷ്ണുവിന് സമ്മാനിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് , ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാദ് എ.ഐ, വാര്‍ഡ് മെമ്പര്‍ അനില്‍ ഏലിയാസ്, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ആര്‍ സൈജന്‍, ന്യൂറോ പാനല്‍സ്് ഡയറക്ടര്‍ സി.സി.ജോഷി, റോട്ടറി ഇന്നര്‍വീല്‍ പ്രസിഡന്റ് അര്‍ച്ചന പൈ, സെക്രട്ടറി ഷീല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Comments

comments

Categories: Current Affairs