പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്രം കുറച്ചു

പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്രം കുറച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവിലക്കയറ്റത്തില്‍ വലഞ്ഞിരുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു.

നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1.50 രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആണ് അറിയിച്ചത്.

കൂടാതെ നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രണ്ടര രൂപ കുറയ്ക്കണമെന്നാണ് സംസ്ഥാനങ്ങളോടും ആവശ്യപ്പെടുക.

എണ്ണവില കുറയ്ക്കുന്നതിലൂടെ കേന്ദ്രത്തിന് 21,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നും ജെയ്റ്റ്‌ലി ടൂണ്ടിക്കാട്ടി.

രാജ്യത്തെ ഇന്ധനവില വര്‍ദ്ധന ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. അതിനെതുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

Comments

comments

Categories: Current Affairs, Slider