അതിവേഗ വായ്പാ സേവനവുമായി മൊബിക്വിക്ക്

അതിവേഗ വായ്പാ സേവനവുമായി മൊബിക്വിക്ക്

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ മൊബിക്വിക്ക് ഉപഭോക്താക്കള്‍ക്ക് അതിവേഗ വായ്പകള്‍ ലഭ്യമാക്കുന്ന ‘ബൂസ്റ്റ്’ സേവനം ആരംഭിച്ചു. 5,000 രൂപ മുതല്‍ 60,000 രൂപ വരെയുള്ള വായ്പകള്‍ 90 സെക്കന്റുകള്‍ക്കുള്ളില്‍ അനുവദിക്കുന്ന സേവനം ലഭ്യമാക്കുന്നതിനായി പല ബാങ്ക് ഇതര സാമ്പത്തിക സേവന സ്ഥാപനങ്ങളുമായി മൊബിക്വിക്ക് സഹകരിക്കന്നുണ്ട്. ഉപഭോക്താക്കളുടെ മൊബീല്‍ വാലെറ്റ് വഴി വായ്പകള്‍ വിതരണം ചെയ്യുന്ന ആദ്യത്തെ വാലെറ്റ് കമ്പനിയാണ് മൊബിക്വിക്ക്. ആന്‍ഡ്രോയിഡ് ഫോണുകളിലായിരിക്കും സേവനം ലഭ്യമാകുക.

മൊബീക്വിക്ക് ആപ്പ് വഴി ഈടോ പേപ്പര്‍ വര്‍ക്കുകളോ ഇല്ലാതെ അനായാസമായി വായ്പയാണ് ബൂസ്റ്റിനു കീഴില്‍ ലഭിക്കുന്നത്. വായ്പ അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ വെറും 30 സെക്കന്റ് സമയമാണുള്ളത്. ഉപഭോക്താവിന് വായ്പ അനുവദിക്കുന്നതുമൂലം മൊബിക്വിക്കിനുണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കമ്പനി തന്നെ വികസിപ്പിച്ച ഇന്നൊവേറ്റീവ് മാതൃകയായ മൊബിസ്‌കോര്‍ സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന വായ്പ അടിയന്തര ഷോപ്പിംഗുകള്‍, വിവാഹ ചെലവ്, യാത്ര, ഹോട്ടല്‍ ബുക്കിംഗ്, ചികിത്സാസേവനങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാധ്യമങ്ങള്‍ വഴിയുള്ള ഏത് ആവശ്യത്തിനുവേണ്ടിയും ഉപയോഗിക്കാവുന്നതാണ്. ആപ്പ് വഴി ലഭ്യമാകുന്ന തുക തങ്ങളുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നതാണ്.

എല്ലാ ഇന്ത്യാക്കാര്‍ക്കും അവര്‍ ഏതു സ്ഥലത്തു താമസിക്കുന്നവരാണെങ്കിലും ലളിതമായി വായ്പാ സൗകര്യങ്ങള്‍ നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മൊബിക്വിക്ക് സഹസ്ഥാപക ഉപാസന താക്കു പറഞ്ഞു. ബൂസ്റ്റ് ഇത്തരത്തിലുള്ള ആദ്യത്തെ സേവനമാണ്. ഇത് രാജ്യത്തെ വായ്പാ സേവനമേഖലയെ പൂര്‍ണമായി മാറ്റിമറിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിക്റ്റിക്‌സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് തല്‍സമയം വായ്പ സേവനങ്ങള്‍ അനുവദിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നത്- അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech
Tags: MobiKwik