കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനം വര്‍ധിച്ചു

കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനം വര്‍ധിച്ചു

2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 10.6 ശതമാനം ഉല്‍പ്പാദനമുയര്‍ത്തി പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവില്‍ നിന്ന് 2.5 ശതമാനമാണ് ഉല്‍പ്പാദനം ഉയര്‍ന്നിരിക്കുന്നത്. 8.1 ശതമാനം വര്‍ധനവായിരുന്നു കോള്‍ ഇന്ത്യയുടെ ആകെ കല്‍ക്കരി വിതരണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഉണ്ടായിരുന്നത്. ഇതേ കാലയളവില്‍ തന്നെ ഊര്‍ജ രംഗത്തേക്കുള്ള കല്‍ക്കരി വിതരണത്തില്‍ 10 ശതമാനം വളര്‍ച്ചയും ദൃശ്യമായി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ 256.47 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് കമ്പനി ഉല്‍പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷത്തെ സമാനകാലയളവില്‍ ഉല്‍പ്പാദനം 231.88 ദശലക്ഷം ടണ്‍ ആയിരുന്നു. ഉല്‍പ്പാദന വര്‍ധന 10 ശതമാനമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ താപ വൈദ്യുത യൂണിറ്റുകള്‍ക്കായി 232.21 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് കോള്‍ ഇന്ത്യ വിതരണം ചെയ്തത്. മുന്‍ വര്‍ഷം ഇതേ സമയമുണ്ടായിരുന്നതിനേക്കാള്‍ 21.11 ദശലക്ഷം ടണ്‍ അധികം കല്‍ക്കരിയാണ് താപോര്‍ജ നിലയങ്ങള്‍ക്കായി കമ്പനി നല്‍കിയത്. ട്രെയ്ന്‍ റേക്ക് ലോഡിംഗിലുണ്ടായ വര്‍ധനയാണ് വിതരണത്തിലുണ്ടായ 10 ശതമാനം വര്‍ധനയുടെ പ്രധാന കാരണം. പ്രതിദിനം 202 റേക്കുകള്‍ വരെയാണ് ഊര്‍ജ രംഗത്തേക്ക് സിഐഎല്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നടത്തിയ ശരാശരി ലോഡിംഗ്. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത് 184.3 റേക്കുകള്‍ ആയിരുന്നു. 9.6 ശതമാനം വളര്‍ച്ചയാണ് ഇ മേഖലയില്‍ ഉണ്ടായത്.

Comments

comments

Categories: FK News
Tags: Coal