ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍ രാജിവെച്ചു

ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവെച്ചു. വീഡിയോ കോണ്‍ ഗ്രൂപ്പിന് അനധികൃതമായി വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി. സന്ദീപ് ബക്ഷിയാണ് പുതിയ എംഡി.2023 ഒക്ടോബര്‍ 3 വരെയാണു ബക്ഷിയുടെ കാലാവധി.

കാലാവധി തീരുംമുമ്പേ വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചന്ദ കൊച്ചാര്‍ നേരത്തേ നല്‍കിയ അപേക്ഷ സ്വീകരിച്ചതായി ബാങ്ക് അറിയിച്ചു. 2019 മാര്‍ച്ച് 31 വരെയായിരുന്നു ചന്ദാ കൊച്ചാറിന്റെ കാലാവധി.

ഐസിഐസിഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദമാണു ചന്ദ കൊച്ചാറിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളിന്മേല്‍ ആഭ്യന്തര അന്വേഷണം തീരുന്നതുവരെ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി താല്‍ക്കാലിക ചുമതല ബാങ്കിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തലവനായ ബക്ഷിക്ക് നല്‍കിയിരുന്നു.

Comments

comments

Categories: Banking, Slider