പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് ഇരട്ടി വാര്‍ഷിക വരുമാനവുമായി ടിസിഎസ്

പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് ഇരട്ടി വാര്‍ഷിക വരുമാനവുമായി ടിസിഎസ്

ബെംഗളുരു: പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വരെ പ്രതി വര്‍ഷം ആറര ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. വര്‍ഷങ്ങളായി പുതിയ ടെക്കികള്‍ക്ക് നല്‍കി വരുന്ന വാര്‍ഷിക വരുമാനമായ മൂന്നര ലക്ഷം രൂപയെന്നത് തിരുത്തിക്കുറിക്കാനാണ് ടിസിഎസിന്റെ നീക്കം.

എന്നാല്‍ തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന രീതിക്ക് മാറ്റമുണ്ടാകും. ടിസിഎസിലേക്ക് ക്യാമ്പസില്‍ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ഇന്ത്യയിലെ മുഴുവന്‍ എഞ്ചിനീയറിങ് ബിരുധധാരികള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള റിക്രൂട്ട്‌മെന്റ് രീതിയാകും ടി.സി.എസ് നടപ്പാക്കുക.

രാജ്യത്തെ മുഴുവന്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും തുല്യ അവസരം നല്‍കുന്നതിനും മിടുക്കരായവരെ കണ്ടെത്തുന്നതിനുമാണ് നാഷണല്‍ ക്വാളിഫയര്‍ ടെസ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ പരീക്ഷാ രീതി നടപ്പാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

നിലവില്‍ 370 കോളജുകളിലാണ് ടിസിഎസ് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ രീതിയിലേയ്ക്ക് മാറുമ്‌ബോള്‍ ഇന്ത്യയിലെ നൂറ് നഗരങ്ങളില്‍ നിന്നായി 2000 കോളജുകള്‍ക്ക് അവസരം ലഭിക്കും.

ഇതിനോടകം 280000 വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായും 175 ശതമാനം വര്‍ധനവാണ് രജിസ്‌ട്രേഷനില്‍ ഉണ്ടായിരിക്കുന്നതെന്നും ടി.സി.എസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് ഒരുലക്ഷമായിരുന്നു. ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ശേഷം വീഡിയോ അഭിമുഖം, മുഖാമുഖം എന്നിവയും ഉണ്ടായിരിക്കും.

Comments

comments

Categories: Business & Economy