റെക്കോര്‍ഡ് ഇടിവ്; ഡോളറിനെതിരെ രൂപയുടെ മൂല്യം 73.24ലെത്തി

റെക്കോര്‍ഡ് ഇടിവ്; ഡോളറിനെതിരെ രൂപയുടെ മൂല്യം 73.24ലെത്തി

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച. ഡോളറിനെതിരെ 73 രൂപ 24 പൈസ എന്ന നിലയിലേക്ക് മൂല്യം താഴ്ന്നു. രൂപ  73 കടക്കുന്നത് ഇത് ആദ്യമായാണ്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നതും ഇറാനെതിരെയുളള അമേരിക്കന്‍ ഉപരോധവുമാണ് രൂപയുടെ മൂല്യതകര്‍ച്ചയ്ക്ക് മുഖ്യകാരണം.

ഇന്നലെ ഡോളറിനെതിരെ 72 രൂപ 91 പൈസ എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയനിരക്ക്. തുടര്‍ച്ചയായി രൂപയുടെ മൂല്യം താഴുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന ഊഹവും രൂപയ്ക്ക് തിരിച്ചടിയായി.

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിക്കുകയാണ്. ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധമാണ് എണ്ണവില ഉയരാന്‍ മുഖ്യകാരണം. കൂടാതെ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച ഒപ്പെക്ക് രാജ്യങ്ങളുടെ തീരുമാനവും എണ്ണ വിലയില്‍ പ്രതിഫലിച്ചു.

Comments

comments

Categories: Current Affairs, Slider