രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്,സര്‍ ഗ്രിഗറി പി.വെന്റര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.

പ്രോട്ടീനുകളെ കുറിച്ചുള്ള പഠനത്തിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയതിനാണ് മൂന്ന് പേരും നോബല്‍ സമ്മാനം പങ്കിട്ടത്.

രസതന്ത്ര നൊബേല്‍ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡ്. എന്‍സൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കാണു കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡിനു പുരസ്‌കാരം ലഭിച്ചത്.

പെപ്‌റ്റൈഡ്‌സ്, ആന്റിബോഡീസ് പഠനങ്ങള്‍ക്കാണ് കൊളംബിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിലെ ജോര്‍ജ് പി.സ്മിത്ത് കേംബ്രിജ് എംആര്‍സി ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ ഗ്രിഗറി പി.വെന്റര്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടത്.

Comments

comments

Categories: Slider, World