എസ് 400 മിസൈല്‍ കരാറില്‍ ഇന്ത്യയും റഷ്യയും ഈ ആഴ്ച ഒപ്പുവെയ്ക്കും

എസ് 400 മിസൈല്‍ കരാറില്‍ ഇന്ത്യയും റഷ്യയും ഈ ആഴ്ച ഒപ്പുവെയ്ക്കും

ന്യൂഡെല്‍ഹി:പുതിയ മിസൈല്‍ കരാറില്‍ ഒപ്പു വെയ്ക്കാന്‍ ഇന്ത്യയുടെ റഷ്യയും തയാറെടുക്കുന്നു. 500 കോടിയിലധികം ഡോളറിന്റേതാണ് കരാര്‍. റഷ്യ വികസിപ്പിച്ചെടുത്ത എസ്400 ട്രെയംഫ് വിമാനവേധ മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്.

ഒക്‌റ്റോബര്‍ 4,5 തിയതികളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ കരാര്‍ ഒപ്പിടും. അഞ്ച് എസ് 400 മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളിലൊന്നാണിത്. ശത്രുവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയെ മിസൈല്‍  ഉപയോഗിച്ചു തകര്‍ക്കാന്‍ കെല്‍പുള്ളതാണ് എസ് 400 ട്രയംഫ്. 400 കിലോമീറ്റര്‍ പരിധിയില്‍ വ്യോമ പ്രതിരോധം ഉറപ്പാക്കും. 300 ലക്ഷ്യങ്ങളെ ഒരേസമയം ഉന്നമിടാന്‍ ഇതിന് കഴിയും. 2007ലാണ് റഷ്യ ഇതു വികസിപ്പിച്ചത്.

തങ്ങളുടെ എതിരാളികളുമായി പ്രതിരോധ ഇടപാടുകളിലേര്‍പ്പെടുന്നവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്ന യുഎസ് ചട്ടം മറികടക്കുന്നതിനുള്ള നയതന്ത്ര ഇടപെടലുകള്‍ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുകയാണ്.

Comments

comments

Categories: Current Affairs, Slider