ഡോളര്‍ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നിക്ഷേപ പദ്ധതി

ഡോളര്‍ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നിക്ഷേപ പദ്ധതി

ന്യൂഡല്‍ഹി: ഡോളര്‍ സമാഹരണം വര്‍ധിപ്പിക്കുന്നതിന്, പ്രവാസി ഇന്ത്യക്കാര്‍ക്കായി (എന്‍ആര്‍ഐ) പ്രത്യേക നിക്ഷേപ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. ഫോറിന്‍ കറന്‍സി സമാഹരിക്കുന്നതിനാണ് പദ്ധതിയെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 73.40ലെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

യുഎസ് ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും റെക്കോഡ് ഇടിവാണ് നേരിട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് ഡോളറിനെതിരായി രൂപയുടെ മൂല്യം 73ലേക്ക് താഴ്ന്നത്.

Comments

comments

Categories: Business & Economy
Tags: NRI