അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് സ്വീഡിഷ് കമ്പനി

അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് സ്വീഡിഷ് കമ്പനി

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡിഷ് കമ്പനി രംഗത്ത്.കോടതി വിധിച്ച 550 കോടി രൂപ പിഴ തങ്ങള്‍ക്ക് നല്‍കാതെ അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സ്വീഡിഷ് ഫോണ്‍ നിര്‍മാണ കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബര്‍ 30 ന് മുന്‍പ് തുക കൊടുത്ത് തീര്‍ക്കാം എന്നായിരുന്നു അംബാനി ഗ്രൂപ്പ് ഒത്തുതീര്‍പ്പില്‍ പറഞ്ഞിരുന്നത്.എന്നാല്‍ തുക ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതിനാലാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ തയ്യാറായതെന്നും എറിക്‌സണ്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.അംബാനിക്ക് പുറമെ അംബാനി ഗ്രൂപ്പിന്റെ രണ്ട് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കതിരെയും എറിക്‌സണ്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

അനില്‍ അംബാനി ഗ്രൂപ്പിന് രാജ്യത്തെ നിയമങ്ങളോട് ഒരു ബഹുമാനവുമില്ല. അവര്‍ നിയമനടപടികളെ അട്ടിമറിക്കുകയാണ്. കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം. രാജ്യം വിടുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

റാഫേല്‍ കരാറില്‍ ഓഫ്‌സെറ്റ് കരാര്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച അഴിമതി ആരോപണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതിനു ഇടയിലാണ് എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Anil Ambani