ഒരു മാസത്തിനിടെ ഗിര്‍ വനത്തില്‍ കൊല്ലപ്പെട്ടത് 21 സിംഹങ്ങള്‍

ഒരു മാസത്തിനിടെ ഗിര്‍ വനത്തില്‍ കൊല്ലപ്പെട്ടത് 21 സിംഹങ്ങള്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ ഇതുവരെയായി 21 സിംഹങ്ങള്‍ കൊല്ലപ്പെട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെപ്റ്റംബര്‍ 11നും 19നും ഇടയില്‍ 11 സിംഹങ്ങള്‍ കൊല്ലപ്പെടുകയുണ്ടായി. പിന്നീട് പത്തു ദിവസത്തിനുള്ളില്‍ പത്ത് സിംഹങ്ങള്‍ കൂടി കൊല്ലപ്പെട്ടു. കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്കേറ്റ അണുബാധയും, സിംഹങ്ങള്‍ തമ്മില്‍ കടിപിടി കൂടുകയും ചെയ്യുന്നതാണ് അപകടങ്ങള്‍ക്കുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജുനഗഢിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആന്‍ഡ് വെറ്ററിനറി കോളേജ് മരണകാരം പരിശോധിക്കുന്നുണ്ടെന്നു ജുനഗഢിലെ ചീഫ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ദുഷ്യന്ത് വാസവ്ദ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ ഇക്കാര്യം പരിശോധിക്കാന്‍ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ, അമേരിക്കയില്‍ നിന്ന് ആവശ്യമുള്ള മരുന്നുകളും വാക്‌സിനുകളും എത്തിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദാല്‍ഘാനിയ റേഞ്ചിലുള്ള സരസിയ മേഖലയിലാണു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വനം വകുപ്പിന്റെ 2000-ാളം വരുന്ന ജീവനക്കാരെ 140 സംഘങ്ങളാക്കി തിരിച്ചതിനു ശേഷം ഗിര്‍ മേഖലയിലെ 3,000 ചതുരശ്ര കിലോമീറ്ററില്‍ പരിശോധനയ്ക്കു നിയോഗിച്ചു. ഇങ്ങനെ നടത്തിയ പരിശോധനയില്‍ 700 ആരോഗ്യമുള്ള സിംഹങ്ങളെ കണ്ടെത്തുകയുണ്ടായി. അതേസമയം, അകാന്ധ്കര്‍ ജാംവാല്‍ ആനിമല്‍ കെയറില്‍ 31 സിംഹങ്ങളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു. ഏഷ്യന്‍ സിംഹങ്ങളുടെ ഒരേയൊരു സ്വാഭാവിക വാസസ്ഥലമാണു ഗിര്‍ വനം. 2015-ല്‍ നടന്ന കണക്കെടുപ്പില്‍ ഗിര്‍ വനത്തില്‍ 523 സിംഹങ്ങളുള്ളതായി കണ്ടെത്തിയിരുന്നു.

Comments

comments

Categories: FK News
Tags: Lions killed