ഫോബ്‌സ് പട്ടികയില്‍ ഇടം നേടി 12 ഇന്ത്യന്‍ കമ്പനികള്‍

ഫോബ്‌സ് പട്ടികയില്‍ ഇടം നേടി 12 ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കമ്പനിളെക്കുറിച്ച് ഫോബ്‌സ് തയാറാക്കിയ പട്ടികയില്‍ 12 ഇന്ത്യന്‍ കമ്പനികള്‍ ഇടം നേടി.

ഇന്‍ഫോസിസ് (31), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (35), ടാറ്റാ മോട്ടോഴ്‌സ് (70), ടാറ്റാ സ്റ്റീല്‍ (131), ലാര്‍സന്‍ ആന്‍ഡ് ടൗബ്രോ (135), ഗ്രാസിം ഇന്‍ഡസ്ട്രീസ് (154), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍സ് ഓഫ് ഇന്ത്യ (156), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (164), ഏഷ്യന് പെയിന്റ്‌സ് (203), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (227), ഐടിസി (239) എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ കമ്പനികള്‍. 250 കമ്പനികള്‍ ഉള്‍പ്പെട്ട പട്ടികയില്‍ 61 എണ്ണവും അമേരിക്കയില്‍ നിന്നുള്ളവയാണ്.

ഇന്ത്യയിലെ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് മേഖലയില്‍ നിന്ന് എച്ച്ഡിഎഫ്‌സി മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. 217-ാം സ്ഥാനത്താണ് എച്ച്ഡിഎഫ്‌സി.

എന്റര്‍ടെയ്ന്‍മെന്റ് ഭീമന് വാള്‍ട്ട് ഡിസ്‌നിയാണ് പട്ടികയില്‍ ഒന്നാമത്. ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഹില്‍ട്ടണ്‍, ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ഫെരാരി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

2018ലെ പ്രധാന പത്തു കമ്പനികളില്‍ സാമ്പത്തിക സേവന കമ്പനിയായ വിസ (4), ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേയ്പാല്‍ (5), മീഡിയ കമ്പനി നെറ്റ്ഫ്‌ളിക്‌സ് (6), സീമെന്‍സ് (7), ഇന്റര്‍നെറ്റ് റീട്ടെയ്‌ലര്‍ ആമസോണ്‍ ഡോട്ട് കോം (8), മാരിയറ്റ് ഇന്റര്‍നാഷണല്‍(9), മാസ്റ്റര്‍കാര്‍ഡ് (10) എന്നിവ ഇടംപിടിച്ചു.

Comments

comments

Categories: Business & Economy, Slider