ആധാര്‍ അധിഷ്ഠത ഇകൈവെസി ഒഴിവാക്കാന്‍ പദ്ധതി സമര്‍പ്പിക്കും

ആധാര്‍ അധിഷ്ഠത ഇകൈവെസി ഒഴിവാക്കാന്‍ പദ്ധതി സമര്‍പ്പിക്കും

ന്യൂഡെല്‍ഹി: ആധാര്‍ അധിഷ്ഠിത ഇകെവൈസി അടിസ്ഥാനമാക്കി സിം പരിശോധന നടത്തുന്നത് നിര്‍ത്തലാക്കാന്‍ വേണ്ട പദ്ധതി സമര്‍പ്പിക്കണമെന്ന് ടെലികോമുകളോട് യുഐഡിഎഐ ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളില്‍ പദ്ധതി സമര്‍പ്പിക്കണം. ആധാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്ന് ഏതാനും ദിവസങ്ങള്‍ പിന്നിടവെയാണ് യുഐഡിഎഐയുടെ നിര്‍ദേശം.

ഭാരതി എയര്‍ടെല്‍,റിലയന്‍സ് ജിയോ,വോഡഫോണ്‍ ഐഡിയ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നും ആധാര്‍ ഇല്ലെങ്കില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുതെന്നും കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി വിധിച്ചത്.

ആധാര്‍ നിയമത്തിലെ സുപ്രധാനമായ മൂന്നു വകുപ്പുകള്‍ കോടതി റദ്ദാക്കിയിരുന്നു. സെക്ഷന്‍ 33(2), 47, 57 എന്നിവയാണ് റദ്ദാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് അനുവദിച്ചുകൊണ്ടുള്ളതാണ് ആധാര്‍ നിയമത്തിലെ 57ാം വകുപ്പ്. ഇത് റദ്ദാക്കിയതോടെ മൊബീല്‍ കമ്പനികള്‍ അടക്കമുള്ള സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തി വിവരങ്ങള്‍ നല്‍കുന്നത് നിര്‍ബന്ധമല്ലാതായി.

Comments

comments

Categories: Business & Economy
Tags: Aadhaar

Related Articles