പറക്കും കാര്‍ നിര്‍മിക്കാനൊരുങ്ങി ടൊയോട്ട

പറക്കും കാര്‍ നിര്‍മിക്കാനൊരുങ്ങി ടൊയോട്ട

ന്യൂഡെല്‍ഹി: പറക്കും കാര്‍ കണ്‍സെപ്റ്റിന് പേറ്റന്റ് അപേക്ഷ നല്‍കി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ‘ഡ്യുവല്‍ മോഡ് വെഹിക്കിള്‍ വിത്ത് വീല്‍ റോട്ടോഴ്‌സ്’ എന്ന വാഹന സങ്കല്‍പത്തിനാണ് ടൊയോട്ട പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഈ കാറിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ചിത്രങ്ങള്‍ മാത്രമാണ് ചോര്‍ന്നിട്ടുള്ളത്. വലിപ്പമേറിയ ഒരു ഡ്രോണിന്റെ ആകൃതിയാണ് ഈ കാറിനുള്ളതെന്നു കാണാം.

ഈ കാറിനെ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന റോട്ടറുകള്‍ തന്നെയാണ് നിലത്ത് വീലുകളായി പ്രവര്‍ത്തിക്കുകയെന്ന് ചിത്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്. റോഡിലോടുമ്‌ബോള്‍ വീലുകളില്‍ അലോയ്‌സ് ആയി പ്രവര്‍ത്തിക്കുന്ന ഭാഗം പറക്കുന്ന നേരത്തെ റോട്ടോറുകളായി മാറുമെന്ന് പേറ്റന്റ് അപേക്ഷയില്‍ ടൊയോട്ട പറഞ്ഞിരിക്കുന്നു. ഒരു ഇന്ധന ടര്‍ബൈന്‍ ജനറേറ്റര്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍, വലിയൊരു ബാറ്ററി പാക്ക് എന്നിവയടങ്ങിയതാണ് വാഹനത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്.

Comments

comments

Categories: Auto
Tags: Toyota