ബിഎസ്ഇ കമ്പനികള്‍ക്ക് നഷ്ടമായത് 14 ലക്ഷം കോടി രൂപ

ബിഎസ്ഇ കമ്പനികള്‍ക്ക് നഷ്ടമായത് 14 ലക്ഷം കോടി രൂപ

മുംബൈ: സെപ്റ്റംബര്‍ മാസത്തില്‍ ബിഎസ്ഇ സെന്‍സെക്‌സിന് 6.2 ശതമാനം നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. 2,400 പോയന്റിന്റെ നഷ്ടമാണുണ്ടായത്.

2008 സെപ്റ്റംബറിനുശേഷം വിപണി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. അന്ന് സെന്‍സെക്‌സ് താഴെപ്പോയത് 10 ശതമാനമാണ്.

സെപ്റ്റംബറില്‍ നഷ്ടമായ വിപണി മൂലധനം 14 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇ 500 സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. ഒമ്പത് ശതമാനം. 90 ശതമാനം ഓഹരികളും നെഗറ്റീവ് റിട്ടേണിലായി. ബിഎസ്ഇ 500 സൂചികയിലെ 40 ലേറെ ഓഹരികള്‍ ഒറ്റ മാസംകൊണ്ട് 30 മുതല്‍ 70 ശതമാനംവരെ നഷ്ടത്തിലായി.

അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന യുഎസ്-ചൈന വ്യാപാരയുദ്ധം, അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന, ഡോളറുമായുള്ള വിനിമയ മൂല്യത്തില്‍ രൂപ കുത്തനെ ഇടിഞ്ഞത്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ ലിക്വിഡിറ്റി ആശങ്കകള്‍, യുഎസ് ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന തുടങ്ങിയവയൊക്കെയാണ് വിപണിയുടെ തകര്‍ച്ചയ്ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടപകള്‍ പറയുന്നു.

എസ്‌കോര്‍ട്ട്‌സ്, വിജയ ബാങ്ക്, ഈഡല്‍വൈസ് ഫിനാന്‍ഷ്യല്‍, പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, അഡാനി എന്റര്‍പ്രൈസസ്, യെസ് ബാങ്ക്, റോള്‍ട്ട ഇന്ത്യ, 8കെ മൈല്‍സ്, ഇന്‍ഫിബീം അവന്യൂസ് തുടങ്ങിയവയാണ് നഷ്ടം നേരിട്ടവയില്‍ മുന്നിലുള്ളത്.

ബാങ്കിംഗ് 11.8 ശതമാനവും ഓട്ടോ 13.1 ശതമാനവും ക്യാപിറ്റല്‍ ഗുഡ്‌സ് 9.9 ശതമാനവും കണ്‍സ്യൂമര്‍ ഗുഡ്‌സ് 12.7 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 11.8 ശതമാനവും ധനകാര്യം 12.8 ശതമാനവും റിയാല്‍റ്റി 20 ശതമാനവും ഊര്‍ജം 10 ശതമാനവും നഷ്ടം നേരിട്ടു.

Comments

comments

Categories: Business & Economy
Tags: BSE