സ്‌കോഡ കോഡിയാക്ക് കുതിക്കുന്നു

സ്‌കോഡ കോഡിയാക്ക് കുതിക്കുന്നു

[bloackquote style=”3″]രണ്ടര ലക്ഷമെന്ന എണ്ണം തികച്ച സ്‌കോഡ കോഡിയാക്ക് ക്വസിനി പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു[/blockquote]

ന്യൂഡെല്‍ഹി : സ്‌കോഡയുടെ ആദ്യ വലിയ എസ്‌യുവിയായ കോഡിയാക്ക് പുതിയ നാഴികക്കല്ല് പിന്നിട്ടു. സ്‌കോഡ ഓട്ടോയുടെ ചെക്ക് റിപ്പബ്ലിക്കിലെ ക്വസിനി പ്ലാന്റില്‍നിന്ന് രണ്ടര ലക്ഷമെന്ന എണ്ണം തികച്ച കോഡിയാക്ക് കമ്പനി പുറത്തിറക്കി. 2016 സെപ്റ്റംബറില്‍ പാരിസ് മോട്ടോര്‍ ഷോയിലാണ് സ്‌കോഡ കോഡിയാക്ക് അനാവരണം ചെയ്തത്. 2016 അവസാനത്തോടെ ഉല്‍പ്പാദനം ആരംഭിച്ചു. രണ്ട് വര്‍ഷത്തില്‍താഴെ സമയമെടുത്താണ്, കൃത്യമായി പറഞ്ഞാല്‍ 23 മാസം, സ്‌കോഡ കോഡിയാക്കിന്റെ രണ്ടര ലക്ഷം യൂണിറ്റ് നിര്‍മ്മിച്ച് പുറത്തെത്തിച്ചത്.

ചെക്ക് വാഹന നിര്‍മ്മാതാക്കളുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് ഇപ്പോള്‍ കോഡിയാക്ക്. വിപണിയില്‍ സ്‌കോഡ കോഡിയാക്ക് വാങ്ങാന്‍ ആളുകള്‍ നിരവധി. ഈ വര്‍ഷത്തെ ആദ്യ എട്ട് മാസത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം സ്‌കോഡ കോഡിയാക്ക് ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തു. മീറ്റിയോര്‍ ഗ്രേ നിറത്തിലുള്ള സ്‌പോര്‍ട്‌ലൈന്‍ മോഡലാണ് രണ്ടര ലക്ഷം എണ്ണം തികച്ച സ്‌കോഡ കോഡിയാക്ക്. ഫ്രാന്‍സിലെ ഉപയോക്താവിന് ഈ എസ്‌യുവി കൈമാറും.

നിലവില്‍ ആറ് ഫാക്റ്ററികളിലാണ് സ്‌കോഡ കോഡിയാക്ക് നിര്‍മ്മിക്കുന്നത്. ക്വസിനിയിലെ പ്ലാന്റ് കൂടാതെ ചൈനയിലെ ചാങ്ഷ, റഷ്യയിലെ നിഷ്‌നി നോവ്ഗററ്റ്, ഇന്ത്യയിലെ ഔറംഗാബാദ്, ഉക്രൈനിലെ സോളമനോവോ, കസാഖ്സ്ഥാനിലെ ഓസ്‌കെമെന്‍ എന്നിവിടങ്ങളിലാണ് ഉല്‍പ്പാദനം. പുതിയ വേരിയന്റായ കോഡിയാക്ക് ആര്‍എസ് (240 എച്ച്പി) ഈ മാസം നാലിന് ആരംഭിക്കുന്ന പാരിസ് മോട്ടോര്‍ ഷോയില്‍ അരങ്ങേറും. 2017 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ സ്‌കോഡ കോഡിയാക്ക് അവതരിപ്പിച്ചത്. 2018 ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കനുസരിച്ച് 2,174 യൂണിറ്റ് കോഡിയാക്ക് വില്‍ക്കാന്‍ കഴിഞ്ഞു.

Comments

comments

Categories: Auto
Tags: Skoda kodiaq