പാചക വാതക വില വര്‍ധിപ്പിച്ചു

പാചക വാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി:പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡിയുളള പാചകവാതക സിലിണ്ടറിന് 2.89 രൂപ കൂട്ടി. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 502.40 രൂപയായി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 59 രൂപയും കൂട്ടിയിട്ടുണ്ട്.

രാജ്യാന്തരവിപണിയില്‍ വില വര്‍ധിച്ചതും വിദേശവിനിമയനിരക്കില്‍ ഉണ്ടായ ചാഞ്ചാട്ടവുമാണ്
എല്‍പിജി സിലിണ്ടറില്‍ പ്രതിഫലിച്ചതെന്നാണ് ഐഒസി വൃത്തങ്ങള്‍ പറയുന്നത്. ഇന്ധനവില കുതിച്ചുയരുന്നതിന് പുറമേ തുടര്‍ച്ചയായി പാചകവാതക വില വര്‍ധിക്കുന്നതും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം ഒക്ടോബറില്‍ പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡിയായി 376 രൂപ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്ന് ഐഒസി വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ മാസം ഇത് 320 രൂപയായിരുന്നു.

ഇതിന് പുറമേ സിഎന്‍ജിയുടെയും പിഎന്‍ജിയുടെയും വിലയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും സെപ്റ്റംബറില്‍ തന്നെ രണ്ടാംതവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ സിഎന്‍ജി വില കിലോഗ്രാമിന് 1.70 രൂപ വര്‍ധിച്ച് 44.30 രൂപയായി.

Comments

comments

Categories: Current Affairs, Slider