Archive
ഒരു ബില്യണ്‍ ഡോളറിന്റെ വിറ്റുവരവ് ലക്ഷ്യമിട്ട് മാന്‍കൈന്‍ഡ് ഫാര്‍മ
ന്യൂഡെല്‍ഹി: മരുന്നു നിര്‍മാതാക്കളായ മാന്‍കൈന്‍ഡ് ഫാര്‍മ 2021 സാമ്പത്തിക വര്‍ഷത്തോടെ ഒരു ബില്യണ്‍ ഡോളറിന്റെ വിറ്റുവരവ് നേടാന്‍ ലക്ഷ്യമിടുന്നതായി ചെയര്മാന് ആര് സി ജുനേജ അറിയിച്ചു. നിലവില്‍ 5,200 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. മൂന്നു വര്‍ഷത്തിനുള്ളില്‍ കയറ്റുമതി നിലവിലെ പത്ത്
പറക്കും കാര്‍ നിര്‍മിക്കാനൊരുങ്ങി ടൊയോട്ട
ന്യൂഡെല്‍ഹി: പറക്കും കാര്‍ കണ്‍സെപ്റ്റിന് പേറ്റന്റ് അപേക്ഷ നല്കി ടൊയോട്ട മോട്ടോര്‍ കോര്പറേഷന്. ‘ഡ്യുവല്‍ മോഡ് വെഹിക്കിള്‍ വിത്ത് വീല്‍ റോട്ടോഴ്സ്’ എന്ന വാഹന സങ്കല്പത്തിനാണ് ടൊയോട്ട പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ കാറിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ചിത്രങ്ങള്‍
പുതിയ വ്യാപാര കരാറുമായി അമേരിക്കയും കാനഡയും മെക്സിക്കോയും
ന്യൂഡെല്‍ഹി: യു.എസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ തമ്മില്‍ പരുതിയ വ്യാപാര കരാറില്‍ ഒപ്പിട്ടു. ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന വാഗ്വാദങ്ങള്‍ക്കും ആറാഴ്ചയായി നടന്ന തുടര്‍ച്ചയായ ചര്‍ച്ചയ്ക്കുമൊടുവിലാണ് മേഖലയില്‍ പുതിയ കരാറിന് രൂപംനല്കിയത്. മേഖലയില്‍ വന്‍ സാമ്പത്തിക കുതിപ്പിന് പുതിയ കരാര്‍
ലാന്‍ഡ് റോവര്‍ കരുത്തില്‍ ടാറ്റ ഹാരിയര്‍
കൊച്ചി: ടാറ്റയുടെ ഏറ്റവും പുതിയ എസ്യുവിയായ ഹാരിയറിന്റെ ഡിസൈന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ടാറ്റ പുറത്തുവിട്ടു. സാങ്കേതിക വിദ്യ, കാര്യക്ഷമത, ഡിസൈന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പുതുതലമുറ എസ്യുവികളിലെ കരുത്തന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരിയര്‍, ടാറ്റയുടെ ഏറ്റവും നൂതന ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലുള്ള
ഇന്ത്യയുടെ അരി കയറ്റുമതി 4.3 ശതമാനം ഇടിഞ്ഞു
ന്യൂഡെല്‍ഹി: ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ അരി കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 4.3 ശതമാനം ഇടിഞ്ഞ് 5.03 മില്യണ്‍ ടണ്ണായി. ബംഗ്ലാദേശ് വാങ്ങല്‍ കുറച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യയില്‍ നിന്നുള്ള അരിയുടെ ഏറ്റവും വലിയ വാങ്ങലുകാര്‍ ബംഗ്ലാദേശാണ്. എന്നാല്‍ ഇത്തവണ
മികച്ച വളര്‍ച്ച നേടി എസ്ബിഐ ലൈഫ്
മുംബൈ: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് മുന്‍ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് സ്വകാര്യമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നാം സ്ഥാനം നേടിയതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഐപിഒ വിജയകരമായി പൂര്‍ത്തിയാക്കി ബോംബെ, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍
കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ വര്‍ധന
ബെംഗളൂരു: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ അഞ്ചു മാസം (ഏപ്രില്‍-ഓഗസ്റ്റ്) ഇന്ത്യയിലെ കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ വളര്‍ച്ചയുണ്ടായതായി കണക്കുകള്‍. വിദേശ വിപണിയില്‍ ബസുമതി അരി, പോത്തിറച്ചി തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ആവശ്യകതയാണ് ഈ കാലയളവില്‍ അനുഭവപ്പെട്ടത്. രൂപയുടെ മൂല്യ തകര്‍ച്ചയും കയറ്റുമതി
എല്ലായ്പ്പോഴും തുറന്ന വിപണിയെ പിന്തുണയ്ക്കുന്നുവെന്ന് ആദി ഗോദ്റെജ്
ന്യൂഡെല്‍ഹി: എല്ലായ്പ്പോഴും തുറന്ന സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നുവെന്ന് ഗോദ്റെജ് ഗ്രൂപ്പ് ചെയര്മാന് ആദി ഗോദ്റെജ്. ആഭ്യന്തര ഉല്പ്പങ്ങള്ക്കായുള്ള സംരക്ഷണവാദത്തെയല്ല മറിച്ച് തുറന്ന വ്യാപാരത്തെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും മത്സരസ്വഭാവം നല്ലതാണെന്നും ആദി ഗോദ്റെജ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാര ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ബ്രസീലും ഇന്ത്യയും
ന്യൂഡെല്‍ഹി: ബ്രസീലിലെ ഭക്ഷ്യ-കാര്‍ഷിക മേഖലയിലെ ബിസിനസ് അടുത്തവര്‍ഷം കൊണ്ട് ഏകദേശം 80 മില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രസീലിയന്‍ കമ്പനികള്‍. ബിസിനസ് ലാഭകരമാക്കാന്‍ ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് ബ്രസീല്‍. ബ്രസീലിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും ബ്രസീലിയന്‍ ട്രേഡ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്
ആധാര്‍ അധിഷ്ഠത ഇകൈവെസി ഒഴിവാക്കാന്‍ പദ്ധതി സമര്‍പ്പിക്കും
ന്യൂഡെല്‍ഹി: ആധാര്‍ അധിഷ്ഠിത ഇകെവൈസി അടിസ്ഥാനമാക്കി സിം പരിശോധന നടത്തുന്നത് നിര്‍ത്തലാക്കാന്‍ വേണ്ട പദ്ധതി സമര്‍പ്പിക്കണമെന്ന് ടെലികോമുകളോട് യുഐഡിഎഐ ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളില്‍ പദ്ധതി സമര്‍പ്പിക്കണം. ആധാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്ന് ഏതാനും ദിവസങ്ങള്‍ പിന്നിടവെയാണ് യുഐഡിഎഐയുടെ നിര്‍ദേശം.
ഐടിസിക്ക് ഹോര്‍ലിക്സ് വേണ്ട
ഗ്ലാക്സോ സ്മിത്ത്ക്ലൈനിന്റെ ഉടമസ്ഥതയിലുള്ള ഹോര്‍ലിക്സ്, ക്രാഫ്റ്റ് ഹെയ്ന്സിന്റെ കോംപ്ലാന്‍ എന്നീ ബ്രാന്‍ഡുകള്‍ വാങ്ങുന്നതിനു വേണ്ടിയുള്ള മല്‍സരത്തില്‍ നിന്ന് ഐടിസി പുറത്തേക്ക്. ബ്രാന്‍ഡുകളുടെ ഉയര്‍ന്ന മൂല്യവും തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിക്ക് അനുയോജ്യമല്ലാത്തതുമാണ് കമ്പനിയുടെ പിന്മാറ്റത്തിന് കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഹെല്‍ത്ത് ഫുഡ്
ചരിത്രത്തിലെ ഉയര്‍ന്ന വിറ്റുവരവ് നേടി എച്ച്എഎല്‍
ബെംഗളൂരു: വെല്ലുവിളികള്‍ക്കിടയില്‍ പൊതുമേഖലാ പ്രതിരോധ വ്യോമയാന കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) വരുമാനത്തിലും ലാഭത്തിലും എക്കാലത്തെയും വലിയ വര്‍ധന. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 18,624 കോടി രൂപ എന്ന എക്കാലത്തെയും മികച്ച വിറ്റുവരവ് തങ്ങള്‍ നേടിയെന്ന് കമ്പനി വ്യക്തമാക്കി. 18,553
‘ഫ്രീമിയം’ ബിസിനസ് മാതൃക ജിയോക്ക് വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: സൗജന്യ സേവനങ്ങള്‍ ഒരു പരിധി വരെ അവസാനിപ്പിച്ച് ഭാവിയില്‍ ‘ഫ്രീമിയം’ മാതൃകയിലേക്ക് മാറുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്നത് ടെലികോം കമ്പനിയായ ജിയോക്ക് വെല്ലുവിളിയാകുമെന്ന് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ് സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്. അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായി നല്‍കുകയും കൂടുതല്‍
ചൈനീസ് ‘കടക്കെണി’യില്‍ കുടുങ്ങി പാകിസ്ഥാനും; ബിആര്‍ഐ പദ്ധതികള്‍ പുനരാലോചിച്ചേക്കും
ഇസ്ലാമാബാദ്: ഒടുവില്‍ ആത്മമിത്രമായ പാകിസ്ഥാനും ചൈനയുടെ ‘കടക്കെണി’യുടെ ചൂട് അറിയുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആര്‍ഐ, പട്ട് പാത) ഭാഗമായുള്ള വന്‍ പദ്ധതികള്‍ രാജ്യത്തെ വായ്പാ കെണിയിലേക്ക് തള്ളിയിടുമെന്ന ആശങ്ക വ്യാപകമായതോടെ സഹകരണത്തെക്കുറിച്ച് പുനപരിശോധിക്കുമെന്ന് പുതിയതായി അധികാരമേറ്റ ഇമ്രാന്ഖാന് സര്‍ക്കാര്‍