പേടിഎമ്മുമായി കൈകോര്‍ത്ത് വോഡഫോണുംഐഡിയയും

പേടിഎമ്മുമായി കൈകോര്‍ത്ത് വോഡഫോണുംഐഡിയയും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയായ പേടിഎമ്മും ആയുള്ള സഹകരണം പ്രഖ്യാപിച്ചു. പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് ഉപകാരപ്രദമാകുന്ന തരത്തിലുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പേടിഎമ്മിലൂടെ റീച്ചാര്‍ജ് ചെയ്യുന്ന വോഡഫോണ്‍, ഐഡിയ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് എക്‌സ്‌ക്ലൂസീവ് കാഷ്ബാക്ക് ഓഫറുകളും വൗച്ചറുകളും ലഭിക്കും.

ആദ്യമായി പേടിഎം ഉപയോഗിക്കുന്ന വോഡഫോണ്‍, ഐഡിയ പ്രീപെയ്ഡ് കസ്റ്റമേഴ്‌സ് പേടിഎം ആപ്പിലൂടെ നടത്തുന്ന ആദ്യ റീച്ചാര്‍ജിന് 25 രൂപ ഉറപ്പായ കാഷ് ബാക്ക് ലഭിക്കും. ഇതിനായി ഏറ്റവും കുറഞ്ഞത് 149 രൂപയുടെ റീച്ചാര്‍ജാണ് പേടിഎമ്മിലൂടെ ചെയ്യേണ്ടത്. നിലവിലുള്ള പേടിഎം ഉപയോക്താക്കള്‍ക്ക് 20 രൂപയുടെ കാഷ് ബാക്കാണ് ലഭിക്കുക. ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക് 375 രൂപ മൂല്യമുള്ള പേടിഎം വൗച്ചറുകളും ലഭിക്കും. സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോ പേടിഎം മാളില്‍നിന്ന് ഷോപ്പിംഗ് നടത്തുന്നതിനോ ഈ വൗച്ചറുകള്‍ ഉപയോഗിക്കാം.

കോടി കണക്കിന് ആളുകളെ ബന്ധിപ്പിച്ച് ഡിജിറ്റല്‍ ഇന്ത്യ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് രാജ്യത്തെ കൂടുതല്‍ അടുപ്പിക്കുക എന്ന പ്രതിജ്ഞാബദ്ധതയാണ് വോഡഫോണ് ഐഡിയ ലിമിറ്റഡ് നിറവേറ്റുന്നത്. ഡിജിറ്റല്‍ സാമ്പത്തികഘടനയിലേക്കുള്ള രാജ്യപുരോഗതിക്ക് ആക്കം കൂട്ടുന്നതാണ് ഇത്തരം പദ്ധതികള്‍.

Comments

comments

Categories: Business & Economy