ഇനി ബെര്‍ഗര്‍ റോബോട്ട് തയാറാക്കും

ഇനി ബെര്‍ഗര്‍ റോബോട്ട് തയാറാക്കും

സാന്‍ഫ്രാന്‍സിസ്‌കോ: ഫാസ്റ്റ് ഫുഡ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് നമ്മള്‍ക്ക് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. എന്നാല്‍ ഓട്ടോമേഷന്് ഫാസ്റ്റ് ഫുഡ് പ്രശ്‌നമല്ല. സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഒരു റസ്‌റ്റോറന്റില്‍ ഇനി മുതല്‍ ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലൊന്നായ ബെര്‍ഗര്‍ തയാറാക്കുന്നത് റോബോട്ടായിരിക്കും. അതും വെറും അഞ്ച് മിനിറ്റിനുള്ളില്‍ ബെര്‍ഗര്‍ തയാറാക്കും. ഈ ഭക്ഷണശാലയില്‍ ജൂണ്‍ മുതല്‍ റോബോട്ടുകള്‍ ബെര്‍ഗര്‍ തയാറാക്കി നല്‍കുന്നുണ്ട്. ക്രിയേറ്റര്‍ എന്നാണ് ഭക്ഷണശാലയുടെ പേര്. 14 അടി നീളമുള്ള മെഷീനാണ് ബെര്‍ഗര്‍ പാചകം ചെയ്യുന്നത്. ഭക്ഷണശാലയില്‍ റോബോട്ട് ബെര്‍ഗര്‍ തയാറാക്കുന്നത് കാണണമെങ്കില്‍ ആദ്യം ടിക്കറ്റ് എടുക്കേണ്ടതുണ്ട്. മുന്‍കൂട്ടി പറയാതെ വരുന്നവര്‍ക്കായി ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച എന്നീ ദിവസങ്ങളില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സമയത്ത് റോബോട്ട് ബെര്‍ഗര്‍ തയാറാക്കി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Berger robot