യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇന്ത്യ- ഇറാന്‍ ചര്‍ച്ച

യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇന്ത്യ- ഇറാന്‍ ചര്‍ച്ച

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരിഫും കൂടിക്കാഴ്ച നടത്തി. നവംബര്‍ മാസത്തില്‍ പ്രാബല്യത്തില്‍ വരുന്ന ഇറാനു മേലുള്ള യുഎസ് ഉപരോധത്തെ കുറിച്ചു മറ്റ് ഉഭയകക്ഷി ആശങ്കകളും ഇരുവരും ചര്‍ച്ച ചെയ്തു. ന്യൂയോര്‍ക്കില്‍ നടക്കുന്ന 73-ാം യുഎന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യ എല്ലാ പങ്കാളികളുമായി നല്ല ബന്ധത്തിലാണെന്നും അവയിലൊന്നാണ് ഇറാനെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ചര്‍ച്ചകളിില്‍ ഉപരോധം സംബന്ധിച്ച വിഷയങ്ങള്‍ കടന്നു വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രത്യേക സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ എന്താണെന്ന് കൂടിക്കാഴ്ചയില്‍ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കുമാര്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയനുമായും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ജാവേദ് സരിഫ് അറിയിച്ചതായി കുമാര്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: India- Iran