മൂന്നാം തവണയും റെക്കോഡിട്ട് സിബി ഷൈന്‍

മൂന്നാം തവണയും റെക്കോഡിട്ട് സിബി ഷൈന്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന 125സിസി മോട്ടോര്‍സൈക്കിള്‍ എന്ന നേട്ടമാണ് ഹോണ്ടയുടെ സിബി ഷൈന്‍ നേടിയിരിക്കുന്നത്

ബെംഗളൂരു: 125 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & ടു വീലേഴ്‌സ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന 125 സിസി ബൈക്കായ സിബി ഷൈന്‍ മൂന്നാം തവണയും 1 ലക്ഷം യൂണിറ്റുകളുടെ വില്‍പനയെന്ന നേട്ടം കൈവരിച്ചു. കഴിഞ്ഞ മാസം 1,08,790 സിബി ഷൈനുകളാണ് വിറ്റു പോയത്.

ഈ വര്‍ഷം 125 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ 14 ശതമാനം വര്‍ദ്ധന കൈവരിക്കാന്‍ ഹോണ്ടക്ക് സാധിച്ചു. ഈ വര്‍ഷം ഇത് വരെ 4,95,315 യൂണിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 4,32,984 യൂണിറ്റുകളായിരുന്നു.

ഇതോടൊപ്പം ഹോണ്ടയുടെ വിപണി വിഹിതം വാര്‍ഷികാടിസ്ഥാനത്തില്‍ 6 ശതമാനം വര്‍ദ്ധിച്ചു. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 52 ശതമാനമാണ് വര്‍ദ്ധന.

സിബി ഷൈന്‍ മികച്ച മോട്ടോര്‍ സൈക്കിള്‍ മോഡലാണെന്നും 60 ലക്ഷത്തിലധികം പേര്‍ സിബി ഷൈന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ സെയില്‍ ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു. ഉല്‍സവ സീസണ് മുന്നോടിയായി 1 ലക്ഷം യൂണിറ്റുകളുടെ വില്‍പനയെന്ന നേട്ടം കൈവരിച്ചത് ഏറെ ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Auto