അഞ്ച് കാമറയുമായി എല്‍ജി വി 40 തിങ്ക് എത്തുന്നു

അഞ്ച് കാമറയുമായി എല്‍ജി വി 40 തിങ്ക് എത്തുന്നു

ന്യൂഡെല്‍ഹി: വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ദക്ഷിണകൊറിയന്‍ ഇലക്‌ട്രോണിക് ഭീമനായ എല്‍ജി. ഇതിന്റെ ഭാഗമായി അഞ്ച് കാമറയുള്ള പുതിയ മോഡലിനെയാണ് കമ്പനി അവതരിപ്പിച്ചത്.

വി40 തിങ്ക് എന്നാണ് പുതിയ മോഡലിന്റെ പേര്. പിന്നില്‍ മൂന്നു കാമറകളും മുന്നില്‍ രണ്ടുമാണ് ഉള്ളത്. ഇതിനു പുറമേ കിടിലന്‍ റെസലൂഷനോടു കൂടിയ 6.4 ഇഞ്ച് ഹൈ ഡെഫനിഷന്‍ സ്‌ക്രീനാകും ഫോണിനുണ്ടാവുക.

കാര്‍മിന്‍ റെഡ്, മൊറോക്കന്‍ ബ്ലൂ, പ്ലാറ്റിനം ഗ്രേ എന്നീ നിറങ്ങളില്‍ വി40 തിങ്ക് ലഭ്യമാകുമെന്ന് എല്‍ജി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ മുന്‍ഭാഗത്തു തന്നെയാണ്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓ.എസ്സായ 9.0 ലാകും ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ സവിശേഷതകളെപ്പറ്റിയും ഡിസൈനെപ്പറ്റിയും കമ്ബനി അറിയിച്ചിട്ടില്ല. വില വിവരവും പരസ്യപ്പെടുത്തിയിട്ടില്ല. അടുത്തമാസം ഫോണിന്റെ ലോഞ്ചിംഗ് പ്രതീക്ഷിക്കാമെന്നാണ് അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Comments

comments

Categories: Tech
Tags: LG, LG V40 ThinQ