ആഗോള വ്യാപാര വെല്ലുവിളികള്‍ പരിശോധിക്കുന്നതിന് വിദഗ്ധ സമിതി

ആഗോള വ്യാപാര വെല്ലുവിളികള്‍ പരിശോധിക്കുന്നതിന് വിദഗ്ധ സമിതി

ന്യൂഡെല്‍ഹി: നിലവിലെ ആഗോള വ്യാപാര പശ്ചാത്തലങ്ങളില്‍ നിന്നുയരുന്ന വെല്ലുവിളികള്‍ പരിശോധിക്കുന്നതിന് ഉന്നതതല ഉപദേശക സംഘത്തെ കേന്ദ്ര വാണിജ്യ മന്ത്രാലയം രൂപീകരിച്ചു. രാജ്യത്തിന്റെ ചരക്ക് സേവന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും സമിതി ശുപാര്‍ശ ചെയ്യും.പാനലിന്റെ രൂപികരണത്തിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു അംഗീകാരം നല്‍കി.

നിലവിലെ അന്താരാഷ്ട്ര വ്യാപാര നയങ്ങള്‍, ഉയര്‍ന്നു വരുന്ന സംരക്ഷണവാദ പ്രവണതകള്‍, വ്യാപാര ചര്‍ച്ച പ്രശ്‌നങ്ങളില്‍ ചില രാജ്യങ്ങളുടെ ഇടപെടലിലെ അഭാവം തുടങ്ങിയ കാര്യങ്ങളും പാനല്‍ പരിശോധിക്കും. അന്താരാഷ്ട്ര വ്യാപാരത്തിലെ ഇടപെടലുകളില്‍ ഇന്ത്യയുടെ ഭാവി സാന്നിധ്യം സംബന്ധിച്ച ഒരു പ്രായോഗിക ചട്ടക്കൂട് സമിതി ശുപാര്‍ശ ചെയ്യും.

വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പരിഹരിക്കുന്നതില്‍ സമവായത്തില്‍ ഇടപെടേണ്ടതിനുള്ള ശുപാര്‍ശകളും സമിതി സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒക്‌സസ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്റ്റര്‍ സുര്‍ജിത് എസ് ഭല്ലയാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പ്രിന്‍സിപ്പല്‍ ഇക്കണോമിക് അഡൈ്വസര്‍ സഞ്ജീവ് സന്യാല്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Business & Economy
Tags: trade