ഐസിസി വനിത ലോക ടി20: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി വനിത ലോക ടി20: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി:ഐസിസി വനിത ലോക ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ നവംബര്‍ 9 മുതല്‍ 24 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്ക് 15 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്രീലങ്കയെ 40നു തകര്‍ത്ത ടീമില്‍ ആകെ ഒരു മാറ്റമാണുള്ളത്. ശിഖ പാണ്ടേയെ ഒഴിവാക്കി പകരം പൂജ വസ്ട്രാക്കര്‍ തിരികെ ടീമിലേക്ക് വന്നു. താരം ശ്രീലങ്ക പര്യടനത്തില്‍ നിന്ന് പരിക്ക് മൂലം വിട്ടു നിന്നിരുന്നു.

ഇന്ത്യ: ഹര്‍മ്മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, മിത്താലി രാജ്, ജെമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, അനൂജ പാട്ടില്‍, എക്ത ബിഷ്ട്, ഡി ഹേമലത, മാന്‍സി ജോഷി, പൂജ വസ്ട്രാക്കര്‍, അരുന്ധതി റെഡ്ഢി

Comments

comments

Categories: Sports