കേരളം ആവശ്യപ്പെട്ട അധിക സെസ് ഏഴംഗ സമിതി പരിശോധിക്കും

കേരളം ആവശ്യപ്പെട്ട അധിക സെസ് ഏഴംഗ സമിതി പരിശോധിക്കും

ന്യൂഡെല്‍ഹി:പ്രളയബാധയെ തുടര്‍ന്ന് കേരളം ആവശ്യപ്പെട്ട പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഏഴംഗ ജിഒഎമ്മിനെ (ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്) ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ മുപ്പതാമത് യോഗത്തിലാണ് തീരുമാനം. ഇക്കാര്യങ്ങള്‍ പാനല്‍ ചര്‍ച്ച ചെയ്‌തെന്ന് കേന്ദ്ര ധനന്ത്രിയും ജിഎസ്ടി കൗണ്‍സിലിന്റെ അധ്യക്ഷനുമായ അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

കടുത്ത പ്രളയത്തിന് ശേഷം കേരളത്തില്‍ നടന്നു വരുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചെലവ് കണക്കിലെടുത്താണ് അധിക വിഭവങ്ങളില്‍ നിന്ന് പ്രത്യേക സെസ് ഈടാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 25000 കോടി രൂപയുടെ നാശനഷ്ടം മറകടക്കാന്‍ പ്രത്യേക സെസ് പിരിക്കണമെന്ന ആവശ്യം കേരളം ഉന്നയിച്ചിരുന്നു. അരുണ്‍ ജയ്റ്റ്‌ലിയെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നേരിട്ട് കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സെസ് ഏതെങ്കിലും പ്രത്യേക ഇടങ്ങളില്‍ മാത്രമാക്കാതെ രാജ്യവ്യാപകമായി പിരിക്കാമെന്ന നിര്‍ദേശമാണ് ജയ്റ്റ്‌ലി മുന്നോട്ടു വെച്ചത്. ആഡംബര കാറുകള്‍ക്ക് രാജ്യവ്യാപകമായി സെസ് ചുമത്താമെന്ന നിര്‍ദേശമാണ് ധനമന്ത്രാലയത്തിനുള്ളത്.

Comments

comments

Categories: Current Affairs